പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണിത്. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത്‌ ക്രിസ്ത്യാനികള്‍ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ്‌ നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത്‌ നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്‌. കൊഴുക്കട്ടക്കുള്ളില്‍ തേങ്ങക്കൊപ്പം , തെങ്ങിന്‍ ശര്‍ക്കരയോ, പണം ശര്‍ക്കരയോ ചേര്‍ക്കുന്നു. ശര്‍ക്കര കള്ളില്‍ നിന്നാണല്ലോ ഉണ്ടാക്കുന്നത്‌.

കൊഴുഎന്നാല്‍ മഴു എന്നര്‍ത്ഥം . കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതുല്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 140ആം സന്കീര്തനത്തിലെ വാചകം. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്നര്ത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈപലഹാരത്തിനു പേരുണ്ടായത്.

അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ച്, ചെറിയ വട്ടത്തിൽ പരത്തി, അതിൽ ശർക്കരയിൽ ചിരകിയ നാളികേരവും ജീരകവും ചേർത്ത് കാച്ചിയ മിശ്രിതം വച്ച് ഉരുളയാക്കി ആവിയിൽ പുഴുങ്ങിയെടുക്കുന്നു. ഉരുണ്ടിരിക്കുന്നതിനൽ മധ്യ കേരളത്തിൽ ഇതു വെറും ശർക്കര ഉണ്ട എന്ന പേരിൽ അറിയപ്പെടുന്ന്. നാളികേരത്തിനു പകരം അവിൽ ഉപയോഗിച്ചും കൊഴുക്കട്ടയുണ്ടാക്കാറുണ്ട്.

ഇതുണ്ടാക്കുന്ന വിധം

മധുരകൊഴുക്കട്ട

ചേര്‍ക്കേണ്ട ഇനങ്ങള്‍

അരി - ഒന്നര കിലോ
ശര്‍ക്കര - 750 ഗ്രാം
തേങ്ങ ചിരകിയത്‌ - ഒന്നര മുറി

പാകം ചെയ്യേണ്ട വിധം

തേങ്ങ ചിരകിയതും ശര്‍ക്കരയും നല്ലവണ്ണം കൂട്ടികലര്‍ത്തി വയ്ക്കുക. കൊഴുക്കട്ടയ്ക്ക്‌ പാകത്തിന്‌ അരി അരച്ച്‌എടുക്കുക. ഒരു കൊഴുക്കട്ടയ്ക്ക്‌ വേണ്ടത്ര മാവെടുത്ത്‌ ഉരുട്ടി അതിന്‍റെ ഏതെങ്കിലും ഒരു ഭാഗം കുഴിച്ച്‌ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കര-തേങ്ങ മിശ്രിതം അകത്ത്‌ വച്ച്‌ വീണ്ടും ഒന്നുകൂടെ ഉരുട്ടിയെടുത്ത്‌ അപ്പച്ചെമ്പിന്റെ തട്ടില്‍ കൊഴുക്കട്ട വെച്ച് അടച്ച് വെള്ളം ഒഴിച്ച് തിളപ്പിച്ച് കൊഴുക്കട്ട ആവിയില്‍ വേവിച്ചെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post