Plum Cake / Rich Fruit Cake / Christmas Cake/ പ്ലം കേക്ക് / റിച്ച് ഫ്രൂട്ട് കേക്ക് / ക്രിസ്മസ് കേക്ക്
By : Anjali Abhilash
ഈ വർഷത്തെ ആദ്യത്തെ പ്ലം കേക്ക് ദാ ഇപ്പൊ ഓവന്നിൽ നിന്നും പുറത്തെടുത്തെ ഉള്ളൂ. നല്ല ചൂട് പ്ലം കേക്ക് റെഡി.. റെസിപ്പി മുൻപ് ഇട്ടിട്ടുണ്ട്. കാണാത്തവർക്കായി റീപോസ്റ്റ് ചെയ്യുന്നു. അമ്മച്ചിയുടെ അടുക്കളയിലെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ. 

മൈദ : 1 കപ്പ് + 3 ടേബിൾ സ്പൂൺ
കുതിർത്തു വെച്ച ഡ്രൈ ഫ്രൂട്ട്സും നട്ട്സും : 1½ കപ്പ്
( ഡ്രൈ ഫ്രൂട്ട്സും നട്ട്സം സോക്ക് ചെയ്യുന്ന പോസ്റ്റിന്റെ ലിങ്ക് താഴെ ഉണ്ട്. കുതിർത്തു വെച്ച ഡ്രൈ ഫ്രൂട്ട്സ് റം, വൈൻ, ജ്യൂസ് ഏതായാലും അതിൽ നിന്നും ഊറ്റി എടുത്തു വെക്കണം. പക്ഷെ ആ സിറപ്പ് കളയേണ്ട. കേക്കിൽ ചേർത്താൽ നല്ല ടേസ്റ്റ് ആണ് )
പഞ്ചസാര : 1 കപ്പ് + 1/2 കപ്പ്
ചൂട് വെള്ളം : 1/4 കപ്പ്
മുട്ട : 3
ബട്ടർ : 3/4 കപ്പ്
ഗ്രാമ്പു : 1
പട്ട : 1 ചെറിയ കഷ്ണം
ഏലയ്ക്ക : 1
ജാതിക്ക (nutmeg): 1 ചെറിയ കഷ്ണം
ബേക്കിംഗ് പൌഡർ : 1 ടി സ്പൂൺ
വാനില എസ്സെൻസ് : 1 ടി സ്പൂൺ

ഓവൻ 170 C പ്രീ ഹീറ്റ് ചെയ്യുക
ഒരു കേക്ക് ടിന്നിൽ ബട്ടർ തേച്ചു മൈദ മാവ് തൂവി വെക്കുക
അര കപ്പ് പഞ്ചസാര ചുവടു കട്ടി ഉള്ള ഒരു പാത്രത്തിൽ ഇട്ട് ചെറിയ തീയിൽ കരിയിച്ചെടുക്കുക (caramelize)
ഒരുപാട് കരിയിച്ചാൽ കയ്പ്പ് വരും. ഒരു ഇളം ബ്രൗൺ കളർ ആയാൽ മതി.
ഇതിലേക്ക് 1/4 കപ്പ് ചൂട് വെള്ളം ഒഴിച്ച് നന്നായി സിറപ്പ് ആയാൽ ഓഫ് ആക്കി തണുക്കാൻ മാറ്റിവെക്കുക. വെള്ളം ഒഴിക്കുമ്പോൾ കൈ പൊള്ളതെ ശ്രദ്ധിച്ചു വേണം ചെയ്യാൻ
കേക്കിന് ബ്രൗൺ കളർ കിട്ടാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. ഇതിനു ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ വൈറ്റ് ഷുഗറിന് പകരം ബ്രൗൺ ഷുഗർ ഉപയോഗിച്ചാൽ മതി.
സ്‌പൈസ് മിക്സ് തയ്യാറാക്കാൻ പട്ട, ഗ്രാമ്പു, ഏലയ്ക്ക,ജാതിക്ക എന്നിവ കുറച്ചു പഞ്ചസാര ചേർത്ത് പൊടിച്ചെടുക്കുക
മൈദയും, ബേക്കിംഗ് പൗഡറും, പൊടിച്ചു വെച്ച സ്‌പൈസ് മിക്സും നന്നായി ഇളക്കി യോജിപ്പിക്കുക
ബട്ടറും, പഞ്ചസാരയും നന്നായി സോഫ്റ്റ് ആകും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് ഓരോ മുട്ട വീതം ചേർത്ത് ബീറ്റ് ചെയ്യുക
വാനില എസ്സെൻസ് ചേർക്കുക
മിക്സ് ചെയ്‌തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ട കെട്ടാതെ സ്മൂത്ത് ആയ ഒരു ബാറ്റർ തയ്യാറാക്കുക. ബാറ്റർ തയ്യാറാക്കുമ്പോൾ ഒരു വശത്തേക്ക് മാത്രം ഇളക്കണം.
മൈദ ചേർക്കുമ്പോൾ ഇടയ്ക്കു ഉണ്ടാക്കി വെച്ച കാരമൽ സിറപ്പ് പിന്നെ ഡ്രൈ ഫ്രൂട്ട്സ് കുതിർത്തു വെച്ച ജ്യൂസ്, റം, വൈൻ ഏതായാലും അത് ഒരു മൂന്നോ നാലോ ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കാം. (ഇഷ്ട്ടം പോലെ കൂടുതൽ ചേർത്താലും കുഴപ്പം ഇല്ല. പക്ഷെ കേക്കിന്റെ ബാറ്ററിൽ ഒരുപാട് വെള്ളം ആയി പോകരുത് )
ഊറ്റി വെച്ച ഡ്രൈ ഫ്രൂട്ട്സിലേക്ക്‌ 3 ടേബിൾ സ്പൂൺ മൈദ ചേർത്ത് നന്നായി ഇളക്കി എടുക്കുക
ഇത് കേക്ക് ബാറ്ററിലേക്കു ചേർത്ത് യോജിപ്പിച്ച് തയ്യാറാക്കി വെച്ച കേക്ക് ടിന്നിൽ ഒഴിച്ച് 170 C ഇൽ 50 മുതൽ 55 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക
ഒരു 45 മിനിറ്റ് മുതൽ കേക്ക് ചെക്ക് ചെയ്‌തു തുടങ്ങണം. മുകൾ ഭാഗം നല്ല ബ്രൗൺ കളർ ആയിട്ടുണ്ടെങ്കിൽ ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് കേക്ക് ടിൻ കവർ ചെയ്‌തു ബാക്കി സമയം ബേക്ക് ചെയ്യണം.
50 മിനിറ്റന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ കേക്ക് ബേക്ക് ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക് ചെയ്യുക 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post