ഇടലി മാവ് കൊണ്ടൊരു Snack 
Recipe By : Reva Mathew

Method of preparation:

ഇടലി മാവ് - 1 കപ്പ് (ചോറ് അരച്ച് ചേര്ക്കുന്നതിന് മുൻപ് എടുത്തു മാറ്റി വെയ്ക്കുക )
( Note : ഒട്ടും പുളിക്കാത്ത മാവായിരിക്കണം, means ഇടലിക്ക് അരച്ച ഉടനെ മാറ്റുന്നതായിരിക്കും നല്ലത് )

• തേങ്ങ ചിരകിയത് - ½ കപ്പ്
• സവാള - 1 no.
• പച്ചമുളക് - 1 or 2
• ഇഞ്ചി - ഒരു ചെറിയ പീസ്
• കറിവേപ്പില - കുറച്ചു
• കായപൊടി - ഒരു നുള്ള്
Chilli powder / Kashmiri chilli powder - 1 tea spoon
• Turmeric Powder – ½ tea spoon

ആദ്യം സവാള അരിഞ്ഞത്, ഇഞ്ചി ,പച്ചമുളക് ,കറിവേപ്പില എന്നിവ വഴറ്റുക. ഒന്ന് വഴലുമ്പോൾ ഇതിലേക്ക് മുളക് പൊടിയും മഞ്ഞൾ പൊടിയും കായ പൊടിയും ചേര്ക്കുക. മൂക്കുമ്പോൾ തേങ്ങ ചിരകിയതും ചേർത്ത് ഒന്ന് വഴുലുമ്പോൾ തീ ഓഫ് ചെയ്തു അൽപ്പ നേരം ചൂടാറുവാൻ അനുവദിക്കുക. ചൂടാറുമ്പോൾ ഇതു ഇടലി മാവിലേക്ക് ചേർത്തിളക്കി അവശ്യമെങ്കിൽ ഉപ്പും ചേർത്ത് സ്പൂണ് ഉപയോഗിച്ചോ കൈ കൊണ്ടോ കോരിയൊഴിച്ച് ചൂടായ എണ്ണയിൽ വറുത്തു കോരിയെടുക്കുക. Enjoy with chutney or sauce….

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post