Latest Recipes

Non Vegetarian

Vegetarian Recipes

Eggetarian Recipes

Nadan Vibhavangal

Palaharangal

Advertise Space

English Recipes

Healthy Recipes

Pickle - Chammanthi Recipes

Latest Recipes

കുഴിയപ്പം
by Lubainath
ആവശ്യമുള്ളവ
കോഴിമുട്ട 5 എണ്ണം
സവാള വലുത് 2 എണ്ണം
പച്ചമുളക് 4 എണ്ണം
കറിവേപ്പില
തേങ്ങ 1/2 മുറി
ഉപ്പ് ആവശ്യത്തിന്
ഓയിൽ
ഉണ്ടാക്കുന്ന വിധം
കോഴിമുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിച്ചു നന്നായി മിക്സ് ചെയ്യുക.. അതിലേക്കു സവാള, പച്ചമുളക്, കറിവേപ്പില എന്നിവ പൊടിയായി അറിഞ്ഞത് ചേർക്കുക.. തേങ്ങ പൊടിയായി ചിരകിയതും ഉപ്പും ചേർത്ത് നന്നായി ഇളക്കി ചേർക്കുക…
ഉണ്ണിയപ്പ ചട്ടി ചൂടാകുമ്പോൾ അതിലേക്കു ഒരു സ്പൂൺ ഓയിൽ ഒഴിക്കുക.. ഓയിൽ ചൂടാകുമ്പോൾ കോഴിമുട്ട മിക്സ് ഒഴിക്കുക.. ഒരു ഭാഗം മൊരിഞ്ഞു വന്നാൽ മറിച്ചിട്ടുകൊടുക്കുക.. രണ്ടു ഭാഗവും മൊരിഞ്ഞു വന്നാൽ എടുക്കുക… വൈകുന്നേരം കഴിക്കാൻ പറ്റിയ നല്ലൊരു സ്നാക്ക് ആണിത്
നവ് രത്തൻ കുറുമ (നവ രത്ന) / Nav Ratan Khorma
by Zubeer Yadoo
ഇതൊരു മുഗൾ വിഭവം ആണ്. അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിൽ ചക്രവർത്തിയും അദ്ദേഹത്തിന്റെ 9 ഉപദേഷ്ടാക്കളും ആഴ്ചയിൽ ഒരിക്കൽ ഉള്ള നയതന്ത്ര കൂടിക്കാഴ്ചയിൽ അവർക്കുവേണ്ടി കൊട്ടാര പാചകക്കാരൻ ഉണ്ടാക്കിയിരുന്ന വിശിഷ്ടമായ ഒരു വിഭവമായിരുന്നു ഇതെന്ന് വാമൊഴി. അന്നത്തെ ആളുകൾ ആരും ഇന്നില്ലാത്തതു കൊണ്ട് നമുക്കറിയില്ല എന്താ സത്യം എന്ന്. അവരെ 9 രത്‌നങ്ങൾ( 9 gems)എന്നത്രെ പറഞ്ഞിരുന്നത്. അവരിൽ പ്രധാനികൾ ആയിരുന്നല്ലോ നമ്മുടെ ബീർബൽ , മഹാ സംഗീതജ്ഞനായ, മേഘമൽഹാർ രാഗം പാടി മഴ പെയ്യിച്ച, ദീപക് രാഗം പാടി വിളക്കുകൾ തെളിയിച്ച നമ്മുടെ താൻസൻ.
എന്താണെങ്കിലും സംഭവം രാജകീയം തന്നെ. എനിക്കിതു ബട്ടർ നാൻ പറാട്ട ചപ്പാത്തി പാലപ്പം എന്നിവയുടെ കൂടെ കഴിക്കാൻ നല്ല ഇഷ്ട.
Ingredients :
I used 6 vegetables and 3 fruits
1. Potato
2. Carrot
3. Beans
4. Cauliflower
5. Corn
6. Peas
7. Pineapple cubes 1/2 cup
8. Apple 1
9. Grapes 5-6
ഫ്രഷ് മുന്തിരി എന്റെ കയ്യിൽ ഇല്ലാരുന്നു വാങ്ങുന്നതിനു മുൻപ് ഫ്രഷ് മുന്തിരി കൂടി ഇട്ടു മിക്സ് ചെയ്യുക. ഇഷ്ടമാണെങ്കിൽ സെർവ് ചെയ്യുമ്പോൾ മാതള നാരങ്ങാ കൂടി മുകളിൽ ഇട്ടു സെർവ് ചെയ്യാം.
Cut all the veg and fruits small cubes. 2 cups of veggies ( my 1 cup = 236 ml)
1. Cashew 10
2. Almonds sliced 1 tablespoon
3. Raisins 2 tablespoon
4. Paneer cubes 100gm
5. Cream. 2 1/2 cup ( 2 cup cream dilute with 1/2 cup of hot water and add in to curry)
If you don’t have cream
Option 1:
use full fat milk
And boil it lil more time till gets creamy consistency.
Option 2: take 10 cashews boil it for 5 minutes. When it’s cool down make a paste out of it.
6. Saunf powder (fennel)
7. Garam masala
8. Cumin powder.
9. Pepper powder
10. Coriander powder
11. Cilantro
Whole spices(2-3 cardamom 2-3cloves 1 cinnamon stick small 2 bay leaf, 1 teaspoon shajeera)
12. Butter 3 cubes.
13. Brown sugar 1/2 tsp
14. Ginger and garlic nicely chopped 1 tsp
15. Onion 1/2 small cubes
16. Green chilly 1 ( it’s very mild dish but if you like you can add more chilly up to your spice level)
17. Salt to Taste
All masala powders 1/2 tsp
Saffron strands 2-3
അപ്പോൾ എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം. കറി വയ്ക്കുന്ന പത്രം എടുത്തു രണ്ടു cube ബട്ടർ എടുത്തു മീഡിയം തീയിൽ വച്ച് ചൂടാക്കുക. അതിൽ പനീറും കശുവണ്ടിയും മുന്തിരിയും വേറെ വേറെ വറുത്തു മാറ്റുക. ഒരു ക്യൂബ് ബട്ടർ കൂടി ഇട്ടു രണ്ടു ഏലയ്ക്ക രണ്ടോ മൂന്നോ ഗ്രാമ്പൂ ഒരു ചെറിയ കഷ്ണം കറുവ പട്ട അര ടീസ്പൂൺ ഷാജീരകം ഇട്ടു പൊട്ടി കഴിയുമ്പോൾ ഒരു പകുതി സവോള വളരെ ചെറിയ ക്യൂബ്സ് ആയിട്ടരിഞ്ഞതും ഒരു പച്ചമുളക് നെടുകെ കീറിയതും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി വളരെ ചെറുതായി കൊത്തി അരിഞ്ഞതും (കൂടുതൽ ചേർക്കരുത്‌ ) ഇട്ടു നന്നായി വഴറ്റി പച്ചമണം മാറുമ്പോൾ പൊടികൾ ഇട്ടു നന്നായി ഒരു മിനിറ്റ് ഫ്രൈ ചെയ്യുക.അതിലേക്കു
പച്ചക്കറികളും പൈൻ ആപ്പിൾ ഇട്ടു നന്നായി ആപ്പിൾ ഇട്ടു നന്നായി യോജിപ്പിച്ചു ചെറിയ തീയിൽ ഒരു അഞ്ചു മിനിട്ടു അടച്ചു വയ്ക്കുക. ഇടയ്ക്കു ഒന്ന് ഇളക്കി കൊടുക്കുക.
ഇതിലേക്ക് ഒരു രണ്ടു മൂന്നു കുങ്കുമപ്പൂ കൂടി ഇട്ടു കൊടുത്തു രണ്ടു കപ്പ് ക്രീം ചേർത്ത് നന്നായി ഇളക്കി അടച്ചു വച്ച് മീഡിയം തീയിൽ ഒരു പത്തു മിനിറ്റ് വേവിക്കുക ഇടയ്ക്കു ഇളക്കി ഇട്ടു കൊടുക്കുക, അപ്പോൾ കുറച്ചു മല്ലി ഇല ഫ്രൈ ചെയ്തു വച്ചിരിക്കുന്ന പനീർ കശുവണ്ടി മുന്തിരി ബദാം കൂടി ചേർക്കുക. Add pepper powder here. കഷ്ണങ്ങൾ വെന്തു ഉടയരുത് . വെന്തു കഴിയുമ്പോൾ 1/2 ടീസ്പൂൺ പഞ്ചസാര ബാക്കി ഇരിക്കുന്ന ക്രീം ചേർത്ത് നന്നായി യോജിപ്പിച്ചു മല്ലിയില വിതറി വാങ്ങി വയ്ക്കുക വയ്ക്കുക
Carrot Dates Cake
By : Rini Mathew
മൈദാ -1.5 cup
കാരറ്റ് ഗ്രേറ്റ് ചെയ്തത് -1 cup
ഡേറ്റ്‌സ് ചോപ് ചെയ്തത്-3/4 cup
വെജിറ്റബിൾ ഓയിൽ -3/4 cup
പഞ്ചസാര പൊടിച്ചത് -3/4 cup
കാരമൽ സിറപ്പ് -1/4 cup
ബേക്കിംഗ് സോഡാ -1/2 tsp
ബേക്കിംഗ് പൗഡർ -1.5 tsp
മുട്ട -3
വാനില എസ്സെൻസ്-3/4 tsp
മൈദയും ,ബേക്കിംഗ് സോഡയും, ബേക്കിംഗ് പൗഡറും ഒരുമിച്ചാക്കി മൂന്ന് പ്രാവശ്യം അരിച്ചെടുക്കുക.മിക്സിയുടെ ജാർ ലേക്ക് എണ്ണയും പഞ്ചസാരയും ചേർത്ത് ലോ സ്പീഡ് -ൽ നന്നായി അടിച്ചെടുക്കുക.ഇതിലേക്ക് മുട്ട കൂടി ചേർത്ത് അടിക്കുക. ഡേറ്റ്‌സ് ചോപ് ചെയ്‌തത് കുറച്ചു കുറച്ചായി ചേർത്ത് അടിച്ചെടുക്കുക.അത് പോലെ തന്നെ കാരറ്റ് ഉം ഇനി ഇത് ഒരു ബൗൾ ലേക്ക് മാറ്റുക..ഇതിലേക്ക് കാരമൽ സിറപ്പ് ഉം വാനില എസ്സെൻസ് ഉം ചേർക്കുക. ഈ മിക്സ് ലേക്ക് മൈദാ കൂട്ട് കുറച്ചു കുറച്ചായി ചേർത്ത് മെല്ലെ മിക്സ് ചെയ്തെടുക്കുക.ആവശ്യമെങ്കിൽ കുറച്ചു പാലും ചേർക്കുക.ഇത് പ്രീഹീറ്റ് ചെയ്ത ഓവൻ-ൽ വച്ച് 180 ഡിഗ്രിയിൽ 30 മിനിറ്റ് ബേക്ക് ചെയ്യുക. കാരറ്റ് ഡേറ്റ്‌സ് കേക്ക് റെഡി
Chicken Thoran – ചിക്കൻ തോരൻ
by Saumya Zubeer

Ingredients:
Chicken with bones 1 kg
Thick coconut milk 2 cup
Shallots/Cheriya ulli 1 cup
Crushed ginger garlic 1 table spoon
Green chilly 1 (you can add few more)
Kashmiri chilly 1 tablespoon (you can use spicy chilly too. This is my Kids favorite so I can’t add More spicy chilly)
Coriander powder 2 tsp
Turmeric powder 1/2 tsp
Pepper powder 1/2tsp
Garam masala 1/2tsp
Saunf powder 1/2 tsp
Curry leaves plenty
You can change the spices and masala up to your spice level
Coconut chunks 1/2 cup ഒത്തിരി മൂക്കാത്ത തേങ്ങയുടെ ആണ് ടേസ്റ്റി
ചിക്കൻ ചെറിയ കഷ്ണങ്ങൾ ആക്കി നന്നായി ഉപ്പും വിനെഗർ ചേർത്ത്
കഴുകി വയ്ക്കുക. പൊടികൾ എല്ലാം
കുരുമുളക് പൊടി ഒഴികെ എല്ലാം ഒന്ന് ഒരു പാനിൽ തീ കുറച്ചു വച്ച് പച്ചമണം മാറ്റി എടുക്കുക.അതിലേക്കു ചിക്കൻ ആവശ്യത്തിന് ഉപ്പു ചേർത്ത് നന്നായി
യോജിപ്പിക്കുക. ഉപ്പു കുറച്ചു ചേർത്താൽ മതി ആവശ്യമെങ്കിൽ
മാത്രം ഫ്രൈ ആയി വരുമ്പോൾ ചേർക്കാം. ഇനി അതിലേക്കു ഉള്ളിയും ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും ഒരു കതിർപ്പു കറിവേപ്പിലയും ചേർത്ത് കുറേശ്ശേ പാൽ ചേർത്ത് മിക്സ് ചെയ്യുക. പാൽ നികക്കെ നിന്നാൽ മതി.ഇനി അടുപ്പിൽ
വച്ച് വേവിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ തീ കുറച്ചു വച്ച് പാൽ വറ്റിച്ചെടുക്കുക.ഇടയ്ക്കു ഒന്ന് ഇളക്കി ഇട്ടു കൊടുക്കുക. ഗ്രേവി വറ്റിക്കഴിയുബോൾ തീ കൂട്ടി വച്ച് നന്നായി റോസ്‌റ് ചെയ്യുക.
എല്ലില്‍ നിന്നും ഇറച്ചി വിട്ടു പോരുമ്പോൾ എല്ലു വേണെങ്കിൽ എടുത്തു മാറ്റം ഇവിടെ കുട്ടികൾക്ക് വേണ്ടി ഞാൻ അത് എടുത്തു കളയും . എന്ന തെളിഞ്ഞു തുടങ്ങുമ്പോൾ കുരുമുളക് പൊടിയും കറിവേപ്പില ഞെരടിയതും തേങ്ങാ കൊത്തും ചേർത്ത് വീണ്ടും റോസ്‌റ് ചെയ്തു നല്ല പോലെ ഫ്രൈ ആക്കി എടുക്കുക.ലാസ്‌റ് വേണെങ്കിൽ ഒരു രണ്ടു യബിൾസ്പൂൺ തേങ്ങാ തിരുമ്മിയതും ചേർക്കാം.ഇല്ലാതെ തന്നെ നല്ല ടേസ്റ്റി ആണ്.
Chocolate Pot Cake
By : Anju Deepesh
എന്തേലും function ഒകെ വീട്ടിൽ ഉണ്ടേൽ നമ്മുക്ക് ഇങ്ങനെ ഒകെ ഉണ്ടാക്കി guest നെ കൊടുക്കാവുന്നതാണ്.... ഒരു വെറൈറ്റി അല്ലെ.... 😁..ഇതൊക്കെ വലിയ ഹോട്ടൽ il ഒകെ menu il ഉള്ളതാണ്... അതിനൊക്കെ നല്ല rate ഉം കൊടുക്കണം... ഇതൊക്കെ നമുക്ക് വീട്ടിൽ ഉണ്ടാകാവുന്നതാണ്...
കുറച്ചു dark chocolate slab
cupcake/sponge cake slice
coconut oil
fondant
mint leaves
paperglass/cup
ആദ്യം chocolate കുറച്ചു coconut oil ഒഴിച്ച് melt ചെയ്യുക (double boil)
അത് ഒരു papercup il ഒഴിക്കുക... papercup full spread ആക്കി എടുക്കുക... കൂടുതൽ വരുന്നത് മാറ്റുക.. ഇതു freezer il set ചെയ്യാൻ വെക്കുക...
set ആയതിനു ശേഷം അത് papercup il നിന്നും എടുക്കുക... ഇതാണ് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യം... ഇതിലേക്ക് cupcake /sponge cake സ്ലൈസ് വെക്കുക... ചോക്ലേറ്റ് sauce/chocolate mousse ചേർക്കുക... കുറച്ചു cake piece നന്നായി പൊടിച്ചെടുത്ത് ചോക്ലേറ്റ് sauce ഒഴിച്ച് mix ചെയ്തെടുക്കുക.....അതും മുകളിൽ ഇട്ടാൽ pot cake ready ആയി... ഇനി fondant ഉപയോഗിച്ച് Flowers ഉണ്ടാക്കി... Mint leaves വച്ചു decorate ചെയ്യാം...
Note : coconut oil പുറത്തു നിന്നും വാങ്ങുന്നതാവും നല്ലത്.. വീട്ടിൽ ഉണ്ടാകുന്നതിന് ഒരു smell and taste different അല്ലെ.. ഇതിൽ ചേർക്കുമ്പോൾ ചിലപ്പോൾ Taste ശരിയാവില്ല...
വളരെ എളുപ്പത്തിൽ ഉണ്ടാകാവുന്ന ഒരു ബ്രേക്ഫാസ്റ്റ് ആണ് ഇന്നത്തെ ഐറ്റം 
By : Yasha Ashfak
കുറച്ചു തലേന്നത്തെ ചോറ് ബാക്കി വന്നാൽ പിറ്റേന്നു എളുപ്പത്തിൽ ഉണ്ടാകാവുന്ന ഒരു റെസിപി ആണ് ഇന്ന് ഷെയർ ചെയുന്നത്
ബാക്കി വരുന്ന ചോറ് കൊണ്ടൊരു ഇൻസ്റ്റന്റ് അപ്പം /SOFT APPAM /സോഫ്റ്റ് അപ്പം /HEALTHY BREAKFAST INSTANT

This is a healthy option for a breakfast if you have leftover cooked rice.

Soft appam /സോഫ്റ്റ് അപ്പം

Recipe

Cooked rice -1 Cup
Rice flour -1/2 Cup
Egg -1
Salt as per need
Water -1 and 1/2 Cup

Method

Blend all the ingredients to a runny texture and heat a cast iron pan and pour the batter one by one and make soft appams

Chicken Recipes

Ads Place 970 X 90

Beef Recipes

Mutton Recipes

Pork Recipes