അച്ചിങ്ങാപയർ മെഴുക്കിപിരട്ടിയതു കഴിക്കാൻ നല്ല സ്വാദാണ് , വെയ്ക്കാൻ എളുപ്പവുമാണ്. എന്റെ അമ്മാമ്മ പറമ്പിൽ നിന്നും പറിച്ചു കൊണ്ട് വന്ന അച്ചിങ്ങ ഒരു പ്രത്യേക രീതിയിൽ ആണ് വെച്ചിരുന്നത്.. വെളുത്തുള്ളിയും ഉണക്കമുളകും കൂടി ചതച്ചു ഉലർത്തിയെടുക്കും. ആ രീതിയാണ് ഇവിടെ കുറിക്കുന്നത്.

വേണ്ടത്:~
അച്ചിങ്ങാ പയർ - 1/2 കിലോ
ഉള്ളി ചെറുത്‌ - 3 - 4 no.s
വെളുത്തുള്ളി - 6-8 അല്ലികൾ (വലിയ അല്ലികൾ ആണെങ്കിൽ അളവ് കുറയ്ക്കാം)
ഉണക്കമുളക് - 4-5 (Chilli flakes - 1 to 1.5 tsp) പാകത്തിന്
** ഉണക്കമുളകും വെളുത്തുള്ളിയും ചതച്ചെടുക്കുക
തേങ്ങാക്കൊത്ത് - പാകത്തിന്
മഞ്ഞൾപൊടി 1/4 tsp
പച്ചമുളക്, കറിവേപ്പില
ഉപ്പു, എണ്ണ

പാചകരീതി:~
1. അച്ചിങ്ങാ പയർ നല്ലതുപോലെ കഴുകി കഷ്ണങ്ങളായി ഒടിച്ചെടുക്കുക. കത്തി കൊണ്ട് അരിയുന്നതിലും രുചി ഒടിച്ചെടുക്കുന്നതാണ് എന്നാണു പറയാറ്.
2. ഈ പയർകഷ്ണങ്ങൾ കുറച്ചു വെള്ളം ചേർത്ത് ഉപ്പും മഞ്ഞളും ഇട്ടു വേവിക്കുക. അധികനേരം വേവിക്കേണ്ട, പച്ചനിറം പോകാതെ നോക്കണം.
അധികം വേവില്ലാത്ത പയർ ആണെങ്കിൽ വെള്ളത്തിൽ വേവിക്കാതെ തന്നെ നേരിട്ട് ഉലർത്തിയെടുക്കാം.
3. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉള്ളി അരിഞ്ഞതും ചതച്ച വെളുത്തുള്ളിയും ഉണക്കമുളകും തേങ്ങാക്കൊത്തും നല്ലത് പോലെ വഴറ്റുക. എന്നിട്ട് ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന അച്ചിങ്ങപയർ കഷ്ണങ്ങൾ ചേർത്ത് നല്ലത് പോലെ വഴറ്റി കറിവേപ്പിലയും പച്ചമുളക് കീറിയതും ചേർത്തു അടുപ്പിൽ നിന്നും വാങ്ങുക.

ഇത്രേ ഉള്ളൂ കാര്യം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post