By:

അര കിലോഗ്രാം മീന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടായിക്കഴിയുമ്പോള്‍ അരടീസ്പൂണ്‍ ഉലുവയിട്ട് ചെറുതായി മൂപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും 11/2 ടേബിള്‍സ്പൂണ്‍ വീതം ചേര്‍ത്ത് വഴറ്റണം. ഇത് മൂത്തമണം വന്നു കഴിയുമ്പോള്‍ തീ കുറച്ച് ചൂടു ക്രമീകരിക്കുക. തുടര്‍ന്നു ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും 2 ടേബിള്‍ സ്പൂണ്‍ മുളകുപൊടിയും ഒരല്‍പെ വെള്ളത്തില്‍ കലക്കി ഇതിലേക്കു ചേര്‍ത്തു വഴറ്റണം.

മുളകുപൊടിയുടെ പച്ചച്ചുവ മാറി എണ്ണ തെളിഞ്ഞു കഴിയുമ്പോള്‍ ഇതിലേക്ക് രണ്ട് കപ്പ് വെള്ളവും മൂന്നു കുടംപുളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്തു തിളപ്പിക്കണം. തിള വന്നു തുടങ്ങുമ്പോള്‍ മീന്‍ കഷ്ണങ്ങളും നിരത്തി കറിവേപ്പിലയുമിട്ട് ചട്ടി മൂടിവെച്ച് ചെറുതീയില്‍ വേവിക്കുക. ചാറു കുറുകി എണ്ണ തെളിഞ്ഞു വരുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങാം.

നല്ല എരിവും പുളിയുമള്ള ഈ കോട്ടയം മീന്‍കറി തലേദിവസം ഉണ്ടാക്കി ചട്ടിയില്‍തന്നെ വെച്ചിട്ട് പിറ്റേദിവസം ഉപയോഗിച്ചാല്‍ സ്വാദേറും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم