വേണ്ട സാധനങ്ങള്‍

പുഴുങ്ങിപ്പൊട്ടിച്ച ഞണ്ടിറച്ചി 500ഗ്രാം, 
വെളിച്ചെണ്ണ മൂന്നുടേബിള്‍ സ്പൂണ്‍, 
ചുവന്നുള്ളിചതച്ചത് 250ഗ്രാം,
 ഇഞ്ചിചതച്ചത് ഒരു ടീസ്പൂണ്‍, 
 വെളുത്തുള്ളി ചതച്ചത് ആറ് അല്ലി, 
തേങ്ങ ചതച്ചത് അരമുറിതേങ്ങയുടേത്, 
മഞ്ഞള്‍ പൊടി അരടീസ്പൂണ്‍,
 കുരുമുളകുപൊടി ഒരു ടീസ്പൂണ്‍.
 പെരുംജീരകം പൊടിച്ചത് ഒരു ടീസ്പൂണ്‍,
 പച്ചമുളക് ചതച്ചത് മൂന്നെണ്ണം, 
മുളകുപൊടി അര ടീസ്പൂണ്‍, 
ഉപ്പ് ആവശ്യത്തിന്, 
കടുക് അര ടീസ്പൂണ്‍, 
കറിവേപ്പില രണ്ട് തണ്ട്.

പാചകം ചെയ്യുന്ന വിധം

ഞണ്ട് വൃത്തിയാക്കി ആല്പം വെള്ളത്തില്‍(ഞണ്ട് മുങ്ങിക്കിടക്കരുത്) നന്നായി പുഴുങ്ങിയെടുക്കുക. തോടുപൊട്ടിച്ച് ഇറച്ചി എടുത്തുവെയ്ക്കണം.

ഇനി ചട്ടിയില്‍ (മണ്‍ചട്ടി നന്ന്) രണ്ടു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുകിട്ട് ചുവന്നുള്ളി ചതച്ചിടുക.

തുടര്‍ന്ന് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി ചതച്ചത് എന്നിവ ചേര്‍ത്ത് വരട്ടണം. ഇതിലേക്ക് മഞ്ഞള്‍പൊടി, മുളകുപൊടി, തേങ്ങ ചതച്ചത് എന്നിവ ചേര്‍ത്ത് ഇളക്കുക.
ഇതിലേക്ക് ഞണ്ട് ഇറച്ചി ചിക്കി തട്ടി ഇളക്കിച്ചേര്‍ക്കണം .

തുടര്‍ന്ന് കുരുമുളക്‌പൊടിയും പെരുംജീരകപ്പൊടിയും ഉപ്പും ചേര്‍ത്ത് അഞ്ചുമിനിട്ട് അടച്ചുവെയ്ക്കണം. ഇനി ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് അടുപ്പില്‍നിന്നുവാങ്ങാം. ഞണ്ടുതോരന്‍ റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم