ബൂന്ദി ലഡ്ഡു 
By: Indu Jaison

ചേരുവകള്‍:

കടല മാവ് - ഒരു കപ്പു
വെള്ളം - ഒന്നര കപ്പു
പഞ്ചസാര - ഒരു കപ്പു
ഏലക്ക പൊടിച്ചത് - അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരു നുള്ള്
ബദാം ചെറിയ കഷണങ്ങള്‍ ആക്കിയത് - 5 - 6 എണ്ണം
നെയ്യ് - 2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

ഒരു കപ്പു പഞ്ചസാരയിൽ മുക്കാല്‍ കപ്പു വെള്ളമൊഴിച്ച്, ഏലക്ക പൊടി ചേര്‍ത്തു തിളപ്പിക്കുക. പഞ്ചസാരപ്പാനിയ്ക്കു വേണ്ടിയാണ്. 1൦ മിനുട്ട് കഴിയുമ്പോള്‍ തീ കുറച്ചു വെച്ച് ഈ പാനി, നൂല്‍ പരുവം (one string consistency ) ആയിക്കഴിയുമ്പോള്‍ അടുപ്പത്തു നിന്നും മാറ്റുക.

ഇനി അര കപ്പു വെള്ളത്തില്‍ കടലമാവ് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുഴച്ചെടുക്കുക. ഒരു ഫ്രയിംഗ് പാന്‍ അടുപ്പത്തു വെച്ച് എണ്ണ നന്നായി ചൂടാക്കുക. അതിലേക്ക് കടലമാവ് തുളയുള്ള സ്പൂണ്‍ വഴി കോരിയൊഴിക്കുക. സ്പൂണില്‍ നിന്ന് എണ്ണയിലേക്ക് മുത്തുകൾ പോലെ വീഴും. ആ മുത്തുകൾ മൂത്താൽ കോരിയെടുത്ത് പഞ്ചാരപ്പാനിയിലിടുക. ചിലപ്പോൾ ഒരുമിച്ചു കൂടിനിന്നേക്കും. അതൊക്കെ പെട്ടെന്ന് ഇളക്കി വേർതിരിക്കണം. കടലമാവ് കലക്കിയത് മുഴുവൻ ഇത് പോലെ മുത്തുകൾ ആക്കിയെടുക്കുക.

പിന്നെ പാനിയും മുത്തുകളും ഇട്ടതിലേക്ക് , ബദാം ചേർക്കുക. ചൂടോടു കൂടി രണ്ടു കൈയിലും കുറച്ചു നെയ്യ ചേര്‍ത്തു അമർത്തി ഭംഗിയായി ഉരുട്ടുക. ചൂടോടെ ഉരുട്ടുക. ഇല്ലെങ്കിൽ ഉരുട്ടാൻ കിട്ടില്ല.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم