നോമ്പ് സ്പെഷല്‍ :-

വഴുതനങ്ങ പാലുകറി 

01. വഴുതനങ്ങ - കാല്‍ കിലോ

02 .ഉപ്പ് - പാകത്തിന്,
മഞ്ഞള്‍പ്പൊടി - കാല്‍ ചെറിയ സ്പൂണ്‍

03. സവാള- ഒരു വലുത്,
പച്ചമുളക് - നാല്,
ഇഞ്ചി - ഒരു കഷണം

04. തേങ്ങ- ഒരു തേങ്ങയുടെ പകുതി

05. മല്ലിപ്പൊടി- ഒരു വലിയ സ്പൂണ്‍,
മുളകുപൊടി- ഒരു ചെറിയ സ്പൂണ്‍,
കുരുമു ളകുപൊടി- അര ചെറിയ സ്പൂണ്‍,
പെരുംജീരകം- ഒരു ചെറിയ സ്പൂണ്‍,
കറുവാപ്പട്ട - ഒരു ചെറിയ കഷണം,
ഏലയ്ക്ക - രണ്ട്,
ഗ്രാമ്പൂ - രണ്ട്,
തക്കോലം- ഒന്ന്

06 .എണ്ണ - അരക്കപ്പ്

07. കടുക്- ഒരു ചെറിയ സ്പൂണ്‍
ഉണക്കമു ളക് - ഒന്ന്
കറിവേപ്പില - ഒരു തണ്ട്

തയാറാക്കുന്ന വിധം

* വഴുതനങ്ങ കനം കുറച്ച് ഒരിഞ്ചു നീ ളത്തില്‍ അരിഞ്ഞു, രണ്ടാമത്തെ ചേരുവ പുരട്ടി അഞ്ചു മിനിറ്റിനുശേഷം കാഞ്ഞ എണ്ണയില്‍ വറുത്തു കോരുക.

* സവാള നീ ളത്തിലും, പച്ചമു ളകും ഇഞ്ചിയും പൊടിയായും അരിയുക.

* തേങ്ങ ചുരണ്ടി ഒന്നും രണ്ടും പാല്‍ എടുക്കുക.

* അഞ്ചാമത്തെ ചേരുവ മയത്തില്‍ അരച്ചെടുക്കണം.

* എണ്ണ ചൂടാക്കി സവാ ളയും പച്ചമുളകും ഇഞ്ചിയും വഴറ്റുക. സവാ ള ചുവന്നു തുടങ്ങുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന മസാല ചേര്‍ത്തു വഴറ്റുക.

* എണ്ണ തെ ളിയുമ്പോള്‍ രണ്ടാം പാലും പാകത്തിന് ഉപ്പും ചേര്‍ത്തു തിളയ്ക്കുമ്പോള്‍ വറുത്തു വച്ചിരിക്കുന്ന വഴുതനങ്ങയും ചേര്‍ത്തിളക്കുക.

* തിള വരുമ്പോള്‍ ഒന്നാം പാലും ചേര്‍ത്തി ളക്കി തിളയ്ക്കും മുമ്പ് അടുപ്പില്‍ നിന്നു വാങ്ങുക.

* എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് ഉണക്കമുളകും കറിവേപ്പിലയും ചേര്‍ത്തി ളക്കി കറിയിലൊഴിക്കണം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم