കപ്പ ഉലര്‍ത്തിയത്
By: Indu Jaison
കപ്പ – 1 കിലോ
ചെറിയ ഉള്ളി – 15 എണ്ണം ...
വെളുത്തുള്ളി – 4 - 5 അല്ലി
മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂണ്‍
മുളക് പൊടി – 1 ടീസ്പൂണ്‍
ഉപ്പു , വെളിച്ചെണ്ണ, കടുകു , കറിവേപ്പില , വറ്റല്‍മുളക് – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം
കപ്പ ചെറുതായി നുറുക്കി കഴുകി ആവശ്യത്തിനു ഉപ്പും ചേര്‍ത്തു വേവിച്ചു വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക.
ചുവന്നുള്ളിയും, വെളുത്തുള്ളിയും ചതച്ചു വെക്കുക.
ഫ്രയിംഗ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകു , കറിവേപ്പില , വറ്റല്‍മുളക് എന്നിവ താളിക്കുക.
അതിലേക്കു ചതച്ചു വെച്ച ചുവന്നുള്ളിയും, വെളുത്തുള്ളിയും ചേര്‍ത്തു നന്നായി വഴറ്റുക.
അതിനു ശേഷം മഞ്ഞള്‍പ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്തു നന്നായി മൂപ്പിക്കുക.
ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കപ്പ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
വേണമെങ്കില്‍ കുറച്ചു വെള്ളം താളിച്ച്‌ കൊടുക്കാം. .
ഈ കപ്പ ഉലര്‍ത്തിയത് കറിയൊന്നും ഇല്ലെങ്കിലും കഴിക്കാന്‍ നല്ലതാണ് .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم