മലയാളികളുടെ വൈകുന്നേരങ്ങളിലെ ലഘു ഭക്ഷണത്തിലെ ഇഷ്ട വിഭവം ആണ് വടകൾ. അതിൽ മുൻപന്തിയിലാണ് ഉള്ളിവടയുടെ സ്ഥാനം.  ഉള്ളിവട എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കിയാലോ .... ഉള്ളിവട പല രീതിയിലും ഉണ്ടാക്കുന്നുണ്ട് . ഇത് ഒരു രീതി
By: Indu Jaison
...
ആവശ്യമുള്ള സാധനങ്ങള്‍
സവാള – 3 എണ്ണം
ഇഞ്ചി – ഒരെണ്ണം മീഡിയം വലുപ്പത്തില്‍
പച്ചമുളക് – 4 എണ്ണം
വെളുത്തുള്ളി – 2 അല്ലി
കടലമാവ് – 1/2 കപ്പു
അരിപ്പൊടി – 1 ½ ടേബിള്‍ സ്പൂണ്‍
ഗോതമ്പ് പൊടി – 2 ടേബിള്‍ സ്പൂണ്‍
മുളക് പൊടി – 1 ടീസ്പൂണ്‍
കായപ്പൊടി – ½ ടീസ്പൂണ്‍
പെരും ജീരകം ചതച്ചത് – 1 ടീസ്പൂണ്‍
കുരുമുളക് ചതച്ചത് – 1 ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
മല്ലിയില – 1 തണ്ട്
ഉപ്പു , എണ്ണ – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
സവാള നീളത്തില്‍ അരിഞ്ഞെടുക്കുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില എന്നിവ ചെറുതായി അരിയുക.
ഇതിലേക്ക് പെരും ജീരകം, കുരുമുളക് , ഉപ്പു എന്നിവ ചേര്ത്തു കൈകൊണ്ടു നന്നായി ഞെരടി 10 മിനുട്ട് മൂടി വെക്കുക.
കടലമാവ്, അരിപ്പൊടി, ഗോതമ്പ് പൊടി, കായപ്പൊടി, മുളക് പൊടി എന്നിവ നന്നായി മിക്സ് ചെയ്യുക.
മൂടി വെച്ചിരിക്കുന്ന സവാള കൂട്ടിലേക്ക് ഈ പൊടി കുറേശെ ചേര്ത്തു കൈകൊണ്ടു നന്നായി തിരുമ്മി എടുക്കുക. വെള്ളം ചേര്ക്കേ ണ്ട ആവശ്യം ഇല്ല .
ഇനി ഈ മാവ് ചെറിയ ഉരുളകള്‍ ആക്കി കൈവെള്ളയില്‍ എടുത്തു പരത്തി ചൂടായ എണ്ണയില്‍ ഇട്ടു ബ്രൌണ്‍ നിറം ആകുന്നതു വരെ വറുത്തു കോരി എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post