പെപ്പർ ചിക്കൻ -
By: Vinu Nair
വേണ്ട സാധനങ്ങൾ --
... ചിക്കൻ - മീഡിയം വലുപ്പത്തിലുള്ള പീസ് 
  സവാള - നീളത്തിൽ അരിഞ്ഞത് 
  പച്ച മുളക് - കീറിയത് 
  ചെറിയുള്ളി - ചതച്ചത് 
  ഇഞ്ചി വെളുത്തുള്ളി - പേസ്റ്റ് 
  തക്കാളി - ഒരെണ്ണം മതിയാകും 
  കുരുമുളക് - ക്രഷ് ചെയ്തത് 
  കറി വേപ്പില 
  ഗരം മസാല പൊടി 
  മല്ലിപ്പൊടി 
  മഞ്ഞപ്പൊടി 
  കശുവണ്ടി പേസ്റ്റ് - ഒരു കപ്പിൽ നിറയെ വെള്ളമെടുത്ത് കശുവണ്ടി അതിൽ അര മണിക്കൂർ കുതിർത്ത് ശേഷം നന്നായി വെണ്ണ പോലെ അരച്ചെടുത്തത് 
  കടുക് 
  എണ്ണ 
  ഉപ്പ് 
  നാരങ്ങാ നീര് 
തയ്യാറാക്കുന്ന വിധം --
ഒരു കിലോ ചിക്കന് നാല് സ്പൂണ്‍ കുരുമുളക് പൊടി ,ഒരു ചെറുനാരങ്ങയുടെ നീര് അര സ്പൂണ്‍ മഞ്ഞപ്പൊടി, ഉപ്പ് എന്നിവ പീസുകളിൽ നന്നായി തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂർ മരിനെറ്റ് ചെയ്യാൻ വയ്ക്കുക , ടൂത്ത് പിക് കൊണ്ട് പീസുകളിൽ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കി കൊടുത്താൽ നാരങ്ങയുടെയും കുരുമുളകിന്റെയും രുചി നന്നായി ഉൾഭാഗങ്ങളിൽ ഇറങ്ങും .
ഇനി അടുപ്പത്ത് ഒരു പാൻ വച്ച് ചൂടാക്കി എന്നയുഴിച്ചു കടുക് പൊട്ടിച്ചു കറിവേപ്പിലയും ഇട്ട് ചെരിയുള്ളി സവാള ,പച്ച മുളക് ,ഇഞ്ചി വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക ,ലേശം ഉപ്പും മഞ്ഞളും ചേർത്ത് ഇളക്കുക , ഉള്ളി വാടി കഴിഞ്ഞു പൊടികൾ (കുരുമുളക് ,മല്ലി ,ഗരം മസാല) ചേർത്തു ഒന്ന് കൂടി വഴറ്റി അൽപം വെള്ളം ഉഴിച്ചു തിളപ്പിക്കുക ,കുരുമുളകിന്റെ അളവ് കൂടി നിൽക്കണം , ഇനി ചിക്കൻ പീസുകൾ ചേർക്കാം ചിക്കൻ പകുതി വേവാകുമ്പോൾ തക്കാളി ചേർക്കുക , വെള്ളമോ ഉപ്പോ വേണമെങ്കിൽ ചെക്ക് ചെയ്ത് ആവിശ്യാനുസരണം ചേർക്കുക , ചിക്കൻ നന്നായി വെന്ത് കറി കുറുകി വരുമ്പോൾ കശുവണ്ടി പേസ്റ്റ് ചേർക്കുക , ഒരു തിള തിളച്ചതിനു ശേഷം അടുപ്പിൽ നിന്നും വാങ്ങാം .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes