കടലപ്പരിപ്പ് ബോളി 

By : Arathi Pramod

ആവശ്യമുള്ള സാധനങ്ങൾ
കടലപ്പരിപ്പ് – 2 കപ്പ്‌ 
പഞ്ചസാര – 1 കപ്പ്‌
വെള്ളം പാകത്തിന്
ഉപ്പു 1 നുള്ള്
നെയ്യ് – 5- 6 tbspn
ഏലക്കായ പൊടി ആവശ്യത്തിനു
മൈദാ -1 കപ്പ്‌
ജിലേബി കളർ 1 നുള്ള്
നല്ലെണ്ണ 1 / 2 കപ്പ്
അരിപ്പൊടി പരത്തിയെടുക്കാന്‍ ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം: കടലപ്പരിപ്പ് പാകത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിച്ചു എടുക്കുക. ഇതിൽ പഞ്ചസാരയും ഏലയ്ക്ക പൊടിയും ചേര്‍ത്ത് നന്നായി വെള്ളം വറ്റിച്ച് എടുക്കുക. മിക്സിയിൽ ചൂ ടോടെ ഒട്ടും വെള്ളം ചേര്‍ക്കാതെ അരച്ച് എടുത്തു ചെറിയ ഉരുളകൾ അയി ഉരുട്ടി വക്കുക.
മൈദാ പാകത്തിന് വെള്ളവും കളറും ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചു അതിൽ നല്ലെണ്ണ ഒഴിച്ച് വീണ്ടും നന്നായി കുഴച്ച് അവസാനം കുറച്ചു നല്ലെണ്ണ ഒഴിച്ച് 1 / 2 മണിക്കൂർ വച്ച ശേഷം ചെറിയ ഉരുളകൾ ആക്കി വക്കുക. ചപ്പാത്തി ഉരുള എടുത്തു പൂരി പരത്തുന്നത് പോലെ ഒന്ന് പരത്തി അതിൽ പരിപ്പ് ഉരുള വച്ചു വീണ്ടും ഉരുട്ടി അരിപ്പൊടി തൂകി നന്നായി ചപ്പാത്തി പരതുന്നതുപോലെ പരത്തി എടുത്തു ചൂടായ തവയിൽ ഇട്ടു അല്പ്പം നെയ്യ് മുകളിൽ തടവി തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم