ഹായ് ഓൾ 
ആദ്യമായിട്ട് ഞാനിവിടെ ഒരു സിമ്പിൾ ബ്രേക്ക്ഫാസ്റ്റ് വിളംബിക്കോട്ടേ ..ഇതെന്റെ ആന്ധ്ര സുഹൃത്തിന്റെ വീട്ടില് പോകുമ്പോൾ അവന്റെ സ്വീറ്റ് അമ്മ ഉണ്ടാക്കാരുളളതാ ..അവരതിന് പെസരട്ട് എന്നൊക്കെ പറയുമെങ്കിലും ഞാനതിനു ഗ്രീൻ ദോശ എന്ന് പറയും .13 കൊല്ലമായി ഹോസ്റ്റലിൽ ജീവിക്കുന്ന ഞാൻ ലാസ്റ്റ് മന്ത് ഒരു വീടെടുത്ത് താമസം തുടങ്ങിയപ്പോ പരീക്ഷണങ്ങളോട് പരീക്ഷണങ്ങളാ ..അമ്മചിയുടെ അടുക്കള എന്നെ ഒത്തിരി സഹായിക്കുന്നുണ്ട് .ഇതുവരെ പരീക്ഷണങ്ങളൊന്നും പൊളിഞ്ഞിട്ടില്ല ഒരിക്കൽ ചൂടോടെ മിക്സിയുടെ ജാറിലിട്ടത്‌ മൂടി അടക്കം റോക്കെറ്റു പോലെ മേലാസകലം തെറിച്ചതോഴിച്ചാൽ ..!!

അപോ ഗ്രീൻ ദോശ
By: Anisha Brijith

ചെറുപയർ ഒരു ഗ്ലാസ്‌ പച്ചരി ഒരു പിടി ഇന്നലെ രാത്രി വെള്ളത്തിലിട്ടു .രാവിലെ ഇത് അരയ്ക്കുമ്പോൾ ഒരു ചെറിയ കഷണം ഇഞ്ചിയും രണ്ടു പച്ചമുളകും ഉപ്പും ചേർത്തു .ദോശ ചുടാൻ നേരം ഇതിലേക്ക് കുറച്ചു ജീരകവും ഉള്ളി കുനുകുനാ അരിഞ്ഞതും കൂടെ ചേർത്തു ...പിന്നെന്താ കല്ലിലൊഴിചു തിരിച്ചും മറിച്ചും ചുടുക തന്നെ .ഗ്രീൻ ദോശ റെഡി ..ഒരു ഗ്ലാസ്‌ പയറും ഒരു പിടി അറിയും കൊണ്ട് 13 മീഡിയം സൈസ് ദോശ കിട്ടും കേട്ടോ .

പിന്നെ റ്റൊമറ്റൊ ചട്ണി

രണ്ടു റ്റൊമറ്റൊ ഒരു വലിയ ഉള്ളി ഒരു പിടി തേങ്ങ ( ചിരകിയില്ല .കട്ട്‌ ചെയ്തു .എന്തായാലും മിക്സിയിൽ കറക്കാലോ )
2 -3 വറ്റൽ മുളക് ..ഇവ ഓരോന്നും വെളിച്ചെണ്ണയിൽ ഒന്നു ചൂടാക്കി എടുക്കുക .'തണുക്കുമ്പോൾ ' (അനുഭവം ണ്ടേ ) മിക്സിയിൽ അരച്ചെടുക്കുക .വേണമെങ്കിൽ കടുകും കറിവേപ്പിലയും ഒക്കെയായി താളിച്ച്‌ ഓവറാക്കാം.

ഇതൊക്കെ അനുഭവിക്കാൻ വിധിക്കപ്പെട്ട എന്റെ ഫ്രണ്ട് അടിപൊളി ചേച്ചീ ന്നു പറഞ്ഞപ്പോഴാ സദാമാനം ആയത്‌ !

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post