മൈസൂർ ചീര മുട്ട തോരൻ
By : Sherin Reji
കുറ്റം പറയരുതല്ലോ എന്റെ അനിയൻ നല്ലൊരു pure non vegetarian 🍖🍗🐟 ആണ്.. അവനെ ഇത്തിരി പച്ചക്കറി കഴിപ്പിക്കണേ വല്യ പാടാ,. പച്ചക്കറിയൊക്കെ കാണുമ്പോൾ ചെക്കന്റെ മോന്തക്കെ പുച്ഛം 😏😏😏
കാണണം, 

അങ്ങനെ അമമ കണ്ടു പിടിച്ച മാർഗമാണ് ചീര തോരൻ വച്ച് അതിൽ മുട്ട പൊട്ടിച്ചു ഒഴിച്ചു തോർത്തി എടുക്ക.. അറിയാത്തവർക്ക് ആയി റെസിപ്പി ദാ പിടിച്ചോ.,

ചേരുവകൾ

മൈസൂർ ചീര കിളുന്നു തണ്ടും ഇലയും
അരിഞ്ഞത് 1 കപ്പ്‌
മുട്ട 1
തേങ്ങ ചിരവിയത് 1/2 കപ്പ്‌
സവാള 1
കൊച്ചുള്ളി 2
പച്ചമുളക് 3
ജീരകം ഒരു നുള്ള്
മഞ്ഞൾപൊടി
ഉപ്പ്

തയ്യാറാക്കുന്ന വിധം

1, തേങ്ങ, കൊച്ചുള്ളി , പച്ചമുളക്, ജീരകം ചെറുതായി ചതച്ചെടുക്കുക.(അരഞ്ഞു പോവരുതെ)

2, പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു ചെറുതായി അരിഞ്ഞ സവാള
നന്നായി വഴറ്റുക

3, അരച്ച തേങ്ങ കൂട്ട മഞ്ഞൾപൊടി് ചേർത്ത് 2 മിനുട്ട് വഴറ്റുക., ആവശ്യത്തിനു ഉപ്പ ചേർക്കുക്.

4 , അരപ്പിന്റെ പച്ച മണം മാറുമ്പോൾ അരിഞ്ഞു വച്ച ചീര ചേർത്ത് ഇളക്കുക്ക ,
മൂടി വച്ച് ഇടക്കിടക്കു ഇളക്കി കൊടുത്തു വേവിക്കുക,.

5, അവസാനം മുട്ട പൊട്ടിച്ചു ഇതിലേക്ക് ഒഴിച്ച് ചിക്കി തോർത്തി എടുക്കുക..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post