ബീഫ് മാങ്ങാ കറി !
By : Deepu Divakaran

സാധാരണയായി മധ്യകേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു കറി ആണ് മാങ്ങാ പാൽ പിഴിഞ്ഞ് വക്കുന്നത് എന്നാൽ ഇത് സാധാരണയിൽ നിന്നും വ്യത്യസ്തമായി ബീഫ് കൂടി ചേർത്ത് ആണ് ഉണ്ടാക്കുന്നത് !

വേണ്ട ചേരുവകൾ,

മാങ്ങാ - 2 എണ്ണം നല്ലപോലെ നീളത്തിൽ മുറിച്ചു എടുത്തത്‌

ബീഫ് - 200 gm അതികം നെയ്‌ ഇല്ലാതെ (എന്നാൽ മുഴുവൻ നെയ്‌ ഒഴിവാക്കാതെ ഇരിക്കുന്നത് ആണ് നല്ലത്)

തേങ്ങ പാൽ - ഒരു കപ്പ്‌ ഒന്നാം പാലും രണ്ടു കപ്പു രണ്ടാമത്തെ പാലും

സവാള - 2 വലിയ എണ്ണം നീളത്തിൽ അറിഞ്ഞത്

പച്ചമുളക് - 4 എണ്ണം

വെള്തുള്ളി - 4 ഇതൾ

ഇഞ്ചി - ഒരു ചെറിയ കഷ്ണം

മുളക് പൊടി - 2 ടീസ്പൂൺ

മല്ലി പൊടി - 3 ടീസ്പൂൺ

മഞ്ഞൾ പോടീ - 1 / 2 ടീസ്പൂൺ

കറി വേപ്പില - ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം !

ആദ്യം നമുക്ക് ബീഫ് ചെറുതായി കട്ട്‌ ചെയ്ത് അല്പം മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിക്കാൻ വക്കാം അതികം വെന്തു പോകുന്നതിനു മുൻപ് നമുക്ക് വാങ്ങി വക്കാം അതിനു ശേഷം മാങ്ങാ, വെന്ത ബീഫ്, രണ്ടാം പാൽ , സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മുളക് പൊടി, മഞ്ഞ പൊടി, മല്ലി പൊടി, അല്പം വെളിച്ചെണ്ണ (or sunflower oil) ആവശ്യത്തിനു ഉപ്പു കറി വേപ്പില എന്നിവ ചേർത്ത് നന്നായി തിരുമ്മി നമുക്ക് അല്പം നേരം എടുത്തു വക്കാം , ശേഷം ഒരു നല്ലൊരു ചട്ടിയിൽ (മൺ ചട്ടി ആണേൽ അതാണ് നല്ലത് ) അര ഗ്ലാസ് വെള്ളം കൂടി ചേർത്ത് നമുക്ക് ഇത് അടുപ്പിൽ വയ്ക്കാം , തീ ഒരു മീഡിയം മതിയാകും, നല്ലപോലെ അടച്ചു വച്ച് വേവിക്കുക, മാങ്ങാ വെന്തു കഴിഞ്ഞാൽ നമുക്ക് ബാക്കി ഉള്ള പാല് അതായതു ഒന്നാം പാല് ചേർത്ത് ഒന്ന് നന്നായി ചൂട് ആകുന്നവരെ പതിയെ ഇളക്കി തീ ഓഫ്‌ ആക്കാവുന്നതാണ് , ഒന്നാം പാല് ഒഴിച്ചതിനു ശേഷം കറി തിളക്കാതെ നോക്കെണ്ടാതാണ് ! കറി വാങ്ങി വച്ചതിനു ശേഷം ലേശം ഉള്ളി ചെറുതായി അറിഞ്ഞതും കറി വേപ്പിലയും ഉലുവയും കടുകും ചേർത്ത് എണ്ണയിൽ താളിച്ച്‌ ഇടെണ്ടാതാണ് !!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post