വെണ്ടക്ക പുളിശ്ശേരി
By Meera Vinod

7-8 വെണ്ടക്ക കഴുകി വൃത്തിയാക്കി ഇത്തിരി വലുപ്പത്തില്‍ അരിഴുക.ഒരു പാന്‍ ചൂടാക്കി 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുബോള്‍ കടുക് ,വറ്റല്‍ മുളക്,കറിവേപ്പില എന്നിവ ചേര്‍ത്ത് കടുക് വറുത്ത് അതിലേക്ക് വെണ്ടക്കയും കുറച്ച് ഉപ്പും ചേര്‍ത്ത് വഴറ്റുക.നന്നായി വഴറ്റി വരുബോള്‍ അര മുറി തേങ്ങ ,കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി 4-5 പച്ചമുളക് ,3 കുഞ്ഞുള്ളി ,ഒരു ചെറിയ കഷ്ണം ഇഞ്ചി( വേണ്ടവര്‍ക്ക് 2-3 വെളുത്തുള്ളി കൂടി ചേര്‍ക്കാം),എന്നിവ ചേര്‍ത്ത് നന്നായി അരച്ച് ചേര്‍ക്കുക .തൈര് ചേര്‍ക്കുക .ചെറു തീയില്‍ വക്കുക.ഉപ്പ് ആവശ്യത്തിന് ചേര്‍ക്കുക . പതഞ്ഞ് പൊങ്ങാതിരിക്കാന്‍ ഇളക്കി കൊടുക്കുക.തിളക്കും മുന്നെ തീ ഓഫ് ചെയ്യുക .(തൈര് കട്ട ഇല്ലാതിരിക്കാന്‍ മിക്സിയില്‍ ഒന്ന് അടിച്ച് എടുക്കുക .)

1 Comments

Our Website is One of the Largest Site Dedicated for Cooking Recipes

  1. Hi all your recipes are awesome! Plus write your traditional recipes also in English so it will be easy for everyone! Thank you

    ReplyDelete

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post