കാരറ്റ് ഓറഞ്ച് ജ്യൂസ്‌ ( carrot orange juice )
By : Sharna Lateef
കാരറ്റിന്റെ ഗുണങ്ങൾ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ . ഓറഞ്ച് ഒട്ടും പിന്നിലല്ല കേട്ടോ ...വളരെ അധികം ഹെല്തി ആയിട്ടുള്ള ജ്യൂസ്‌ ആണ് ..കാരറ്റ് മാത്രം ജ്യൂസ്‌ അടിച്ചാൽ അതിന്റെ പച്ചച്ചുവ ഇഷ്ട്ടമല്ലാത്ത ചിലരെങ്കിലും കാണും .കുട്ടികൾ പ്രത്യെകിച് .അതിനോടൊപ്പം ഓറഞ്ച് കൂടി ചേർത്താൽ ആ പ്രശ്നം പരിഹരിക്കാം ..നല്ല tasty ആൻഡ്‌ ഹെല്തി ജ്യൂസ്‌ റെഡി ..

കാരറ്റ് - 2 എണ്ണം
ഓറഞ്ച് - രണ്ടോ മൂന്നൊ
വെള്ളം - ആവശ്യത്തിനു
പഞ്ചസാര അല്ലെങ്കിൽ തേൻ - ആവശ്യത്തിന്

ആദ്യം തന്നെ കാരറ്റ് ശകലം വെള്ളം ചേർത്ത് ബ്ലെന്ടെരിൽ ഇട്ടു ഒന്ന് അടിക്കുക. അതിനു ശേഷം കുരു കളഞ്ഞ ഓറഞ്ച് ചേർക്കാം. ആവശ്യത്തിനു വെള്ളം ചേർത്ത് അടിച്ച ശേഷം അരിച്ചെടുക്കുക .ആവശ്യാനുസരണം തേനോ
പഞ്ചസാരയോ ചേർക്കാം .കുട്ടികൾക്ക് കൊടുക്കുമ്പോൾ നന്നായി അരിച്ചെടുത്ത ശേഷം കൊടുക്കുക .തരി കിടന്നാൽ അവർ കുടിക്കില്ല .എല്ലാവരും ട്രൈ ചെയ്തു നോക്കണേ ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post