സ്പെഷ്യൽ അയല കറി --- തനി നാടൻ !
By : Nidheesh Narayanan
ഇതിനെ സ്പെഷ്യൽ എന്നു പറയാൻ ഓരു കാരണമുണ്ടട്ടോ ..... പുളിയും കാന്താരിയും ആണ് മെയിൻ ചേരുവകൾ ...
വേണ്ട സാധനങ്ങൾ -
അയല - 3 മീഡിയം സൈസ് ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞത്
ചെറിയുള്ളി - 4 കുടം
പച്ചമുളക് - 2 എണ്ണം (എരുവ് അനുസരിച് - കാരണം കാന്താരി ഉണ്ടല്ലോ)
ഇഞ്ചി - നീളത്തിൽ അരിഞ്ഞത്
വെളുത്തുളി - 3 എണ്ണം തൊലി കളഞ്ഞ് ചതച്ചത്.
വാളൻ പുളി ഒരു വലിയ നാരങ്ങ വലുപത്തിൽ എടുത്ത് ഒരു കപ്പ് വെള്ളത്തിൽ എട്ടു വക്കുക. കൂടെ നാല് കാന്താരിയും നീളത്തിൽ അരിഞ്ഞിടുക.
മസാല -
മുളക് പൊടി
മഞ്ഞൾ പൊടി
കഴുകി വൃത്തിയാക്കിയ അയല കഷ്ണങ്ങളിൽ അല്പം നാരങ്ങ നീരും ഉപ്പും ചേര്ത് പിരട്ടി വക്കുക. പുളിയും കാന്താരിയും ഇട്ടു വച്ചിരിക്കുന്ന വെള്ളം വേറെ തളപ്പിചു ചൂടാറാൻ വക്കുക. മന്ച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടായതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി കഷങ്ങളുംചതച്ച വെളുത്തുള്ളി യും ചേർത് വഴറ്റുക. ഇതിലേക്ക് ഉടനെ ചെരിയുള്ളി, പച്ചമുളക് (OPTIONAL) & ഒരു പൊടിക്ക് ഉപ്പും കരിവേപിലയും ചേര്ത് വഴറ്റുക. . ചെറിയുള്ളി തളര്ന്നു ബ്രൌൺ നിരമാഗുമ്പോൾ അത്യവിശ്യം മുളകുപൊടിയും മഞ്ഞൾ പൊടിയും ഇട്ടു വഴറ്റുക. ഈ മിസ്രിതതിലെക്ക് നമ്മുടെ പുളിയും കാന്താരിയും ഇട്ടു പിഴിഞ്ഞ വെള്ളം നേരിട്ട് ചേർകുക. പിന്നീട് ആവിശ്യത്തിനു ഉപ്പിട്ട് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു പുളിയുടെ മണം വരുമ്പോൾ തീ കുറച്ച് ഓരോരോ അയല കഷണങ്ങൾ ഈ മിസ്രിതതിലെക്ക് ഇടുക. ഇനി 15-20 മിനുട്ട് വേണം അയല വേവാനായിട്ട്. ഈ സമയത്തിന് ശേഷം അടപ്പ് തുറന്നു മാക്സിമം തീയിൽ തിളപ്പിക്കുക. ചെറുതായി കുറുകുമ്പോൾ ഒരു കുടം കറിവേപ്പിലയും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും തൂകുക. തീ അണചു ചൂടായി കുത്തരി ചോറിന്റെ കൂടെ സെർവ് ചെയ്യാവുന്നതാണ്.
ഈ അയല കറി ഒരു കുഴുതലും രണ്ടു കഷ്ണവും ഉണ്ടെങ്കിൽ ഒരു കിണ്ണം ചോറ് ഉണ്ണാം smile emoticon
മീൻ ഇട്ടതിനു ശേഷം ഒരിക്കലും കുഴുതല് കൊണ്ട് ഇളക്കാൻ പാടില്ല .. പകരം മന്ച്ചട്ടി കോട്ടൻ തുണികൊണ്ട് എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ചെരിക്കുക്ക.
കാന്താരി യുടെ ഫ്ലെവേർ കൂടുതൽ വേണ്ടവർ രണ്ടു മൂന്നു കാന്താരി മീനിന്റെ കൂടെ ചേര്ക്കാവുന്നതാണ്.
ഫോട്ടോയിൽ കാണുന്ന പോലെ കറിവേപ്പില വച്ചത് ചുമ്മാ ഒരു ലുക്ക്‌ഇന് വേണ്ടിയാനുട്ടോ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes