സുഖിയൻ
By : Sherin Reji
മൈദ - 3 കപ്പ്
അവില്‍ - 250 gm
തേങ്ങ ചിരകിയത് - 1/2 മുറി
ശര്‍ക്കര - 250 gm
കശു വണ്ടീ ഞുറുക്കിയത് - 100 gm
ഉണക്കമുന്തിരി - 50 gm
എലയ്ക്ക - 4,5
ജീരകം - 1/4 ടീ സ്പൂണ്‍
വെള്ളം - ആവശ്യത്തിന്

നെയ്യിൽ കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്തു കോരാം..അവിൽ വെള്ളമൊഴിച്ചു കുതിർത്തു തേങ്ങ ചിരകിയതും ചേര്‍ത്ത് നല്ലപോലെ ഇളക്കി വെള്ളം വറ്റിക്കുക. ഇതില്‍ ശര്‍ക്കര ചീകിയതും ചേര്‍ത്തിളക്കി അടുപ്പില്‍ വച്ച് വെള്ളം നല്ലതു പോലെ വറ്റി ഉരുട്ടാന്‍ പാകത്തില്‍ ആവുമ്പോൾ കശുവണ്ടിയും ഉണക്കമുന്തിരിയും ഏലയ്ക്കാപ്പൊടിയും ജീരകവും ചേര്‍ക്കാം.

മൈദ കുറച്ചു ഒരു നുള്ള് ഉപ്പും വെള്ളവും ചേർത്ത് കലക്കി എടുക്കാം.. ഇനി അവിൽ മിശ്രിതം ചെറു ചൂടോടെ ചെറിയ ഉരുളകളായി മാവില്‍ മുക്കി വറുത്തെടുത്തോളൂ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post