മസാല ഓട്സ്
By : Meera Vinod
ഓട്സ് -അര കപ്പ്
കാരറ്റ് -1
ഗ്രീന്‍പീസ് -
ഉരുളകിഴങ്ങ്- പകുതി
ബീന്‍സ് -5
തക്കാളി -പകുതി
സവാള -പകുതി
ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് -1 സ്പൂണ്‍
മുളക് പൊടി -അര സ്പൂണ്‍
മല്ലി പൊടി -കാല്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
ഗരം മസാല -കാല്‍ സ്പൂന്‍
ഉപ്പ് -ആവശ്യത്തിന്
ഒലീവ് ഓയില്‍-2 സ്പൂണ്‍

ഗ്രീന്‍ പീസ്,ഉരുളകിഴങ്ങ് എന്നിവ കുറച്ച് ഉപ്പ് ചേര്‍ത്ത് വേവിച്ചു വക്കുക .ഒരു പാന്‍ ചൂടാക്കി ഒലീവ് ഓയില്‍ ഒഴിച്ച് (ഒലീവ് ഓയില്‍/ഏതെങ്കിലും കുക്കിങ് ഓയില്‍)
ചൂടാകുബോള്‍ ginger garlic paste ചേര്‍ക്കുക പച്ച മണം മാറുബോള്‍ സവാള ,കാരറ്റ്,ബീന്‍സ് ഇവ ചേര്‍ത്ത് വഴറ്റുക നന്നായി വഴറ്റി വരുബോള്‍ തക്കാളി ,വേവിച്ചു വച്ച ഉരുളകിഴങ്ങ്,ഗ്രീന്‍ പീസ് ഇവ ചേര്‍ത്ത് വഴറ്റുക പൊടികള്‍ ചേര്‍ത്ത് വഴറ്റുക ഇതിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിച്ച് ഓട്സ് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ച് വക്കുക .വെള്ളം വറ്റിച്ച് ഇളക്കി എടുക്കുക.ചെറു ചൂടോടെ കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم