റെസ്റ്റോറന്റിൽ നിന്നും പലരും kadai chicken കഴിച്ചിട്ടുണ്ടാകും പക്ഷെ ആ ടേസ്റ്റ് വീട്ടിൽ ഉണ്ടാകുമ്പോൾ കിട്ടുന്നില്ല എന്ന്‌ പലരും പരാതി പറയുന്നത് കേട്ടിട്ടുണ്ട്... റെസ്റ്റോറന്റ് സ്റ്റൈൽ ഒന്ന് try ചെയ്താലോ... 


Kadai Chicken
By : Sunil Payyavoor
----------------
***Ingredients***
-----------------------------
ചിക്കൻ - 1Kg
സവാള (Chopped)- 4 എണ്ണം
തക്കാളി (Chopped)- 3 എണ്ണം
വെളുത്തുള്ളി (Chopped)-2എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം ( Chopped)
പച്ചമുളക് - 4 (നീളത്തിൽ കീറിയത് )
മല്ലിയില - ആവശ്യത്തിന്
കാപ്സികം -1 എണ്ണം

( ജീരകം -1Tbsp
വറ്റൽമുളക് - 5എണ്ണം
മല്ലി - 2Tbsp...
കുരുമുളക് - 1 Tsp
ഇവ വറുത്തു, ചതച്ചെടുക്കുക )

മസാല
------------
ജീരകം -1 Tsp
മഞ്ഞൾ പൊടി -1Tsp
കാശ്മീരി മുളക്പൊടി - 3 Tsp
മല്ലിപൊടി - 3Tsp
ജീരകപ്പൊടി- 1Tsp
ഗരം മസാല - ഒന്നര tsp
ഉപ്പു - ആവശ്യത്തിന്
-----------------------------------
കാഷ്യുനട്ട് പേസ്റ്റ് -2 Tbsp
കുക്കിങ് ക്രീം -1 Tbsp (Optional)
കസൂരിമേത്തി - 1Tsp
ബട്ടർ - 1Tbsp

ഉണ്ടാക്കുന്ന വിധം
-----------------------------
ഒരു Kadai ൽ അല്പം എണ്ണയൊഴിച്ചു ചൂടായത്തിനു ശേഷം ജീരകം പൊട്ടിക്കുക. അതിലേക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, സവാള, എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം മസാല ചേർത്ത് ഒന്നിളക്കി, ഇതിലേക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് വഴറ്റുക. തക്കാളി നന്നായി അലിഞ്ഞു നല്ല മസാല പരുവം ആകുന്നതു വരെ വഴറ്റുക. ഇതിലേക് ചിക്കൻ ചേർത്ത് ഇളക്കി വേവിച്ചെടുക്കുക.. അല്പം വെള്ളം ചേർക്കാം...
ചിക്കൻ വേവാറാകുമ്പോൾ അതിലേക്ക് dice ആയി cut ചെയ്ത കാപ്സികം, സവാള, തക്കാളി ഇടുക,ഒന്നുവഴറ്റി ഇതിലേക്ക് കാഷ്യുനട്ട് പേസ്റ്റ്, കസൂരിമേത്തി, ചതച്ചു വച്ച മസാല, ബട്ടർ എന്നിവ ചേർത്ത് വേവിക്കുക. ചിക്കൻ നന്നായി വെന്തു കഴിയുമ്പോൾ അരിഞ്ഞു വച്ച മല്ലിയില, ക്രീം ചേർത്തിളക്കി വാങ്ങുക...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post