തവ പപ്പടവും പൊടിയരി കഞ്ഞിയും
By : Rooby Mirshad
ഇന്ന് ഞാനൊരു വെറൈറ്റി പപ്പടവുമായാ വന്നിരിക്കുന്നത് .....ഒരുപാട് എണ്ണയിൽ മുങ്ങിക്കുളിച്ചു തോർന്ന സുന്ദരി പപ്പടം എണ്ണയും ബാക്കി നിർത്തി പിന്നെ ആ എണ്ണയെ അരിച്ചുമാറ്റി വീണ്ടും ഉപയോഗിച്ചു ആരോഗ്യോം കളഞ്ഞു ...എന്നാൽ ആ എണ്ണയൊഴിവാക്കിയാലോ എത്ര എണ്ണയാ പോയെന്നുള്ള സങ്കടം..... ചുട്ടെടുത്ത പപ്പടം പൊടിയരി കഞ്ഞിയും നമ്മൾ മലയാളികൾക്കെന്നും ഇഷ്ടപ്പെട്ട ഒന്നാണല്ലോ .....പ്രത്യേകിച്ചു പനിയുണ്ടെങ്കിൽ .....ഇന്ന് ഞാൻ കൊണ്ടുവന്നിരിക്കുന്ന പപ്പടം അല്പം എരിവുള്ളതാ....എണ്ണയും കുറച്ചു മതി....

ആവശ്യമായവ

പപ്പടം ആറ് എണ്ണം
കുരുമുളക് ഒരു അഞ്ചാറെണ്ണം
ഉണക്കമുളക്. രണ്ട്
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി ഒന്ന്‌

കുരുമുളക് ഉണക്കമുളക് ഇഞ്ചി വെളുത്തുള്ളി എല്ലാം കൂടി മിക്സിയിൽ ഒന്നു അടിച്ചെടുക്കുക ....

ആ കൂട്ട് ഒരു ബൗളിൽ എടുത്തു അതിൽ ഒരു രണ്ടു മൂന്നു ഡ്രോപ് വെളിച്ചെണ്ണ ഇട്ടു കൈകൊണ്ടു തിരുമ്മുക ....(പപ്പടത്തിൽ മസാല പിടിച്ചു നിക്കനാണ് ) അപ്പോൾ മസാല റെഡി


ഓരോ പപ്പടത്തിന്മേലുംമസാല അപ്പുറവും ഇപ്പുറവും തേച്ചു പിടിപ്പിക്കുക...
തവ ചൂടാക്കി ഓയിൽ ഒന്നു ബ്രഷ് ചെയ്തു പപ്പടം തിരിച്ചും മറിച്ചിട്ട്
മൊരിയിക്കുക. ഇടക്കിടെ ചപ്പാത്തിക്കചെയ്യുന്നപോലെ ഒന്നമർത്തികൊടുക്കുക ...

നല്ല ക്രിസ്പി വെറൈറ്റി പപ്പടം റെഡി ...

എങ്കിൽ ചൂടുകഞ്ഞിക്കൊപ്പം കൂട്ടി കഴിച്ചോളൂ.....എല്ലാ 'പനി 'യന്മാരുടെയും 'പനി 'യത്തിമാരുടെയും പനി പമ്പ കടക്കട്ടെ ......
കഞ്ഞി യുടെ റെസിപ്പി പോസ്റ്റി ഞാൻ ഇവിടെ ഒരു കഞ്ഞി ആവുന്നില്ല.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم