വിന്താലു ഒരു ഗോവൻ വിഭവമാണ്. ബീഫ് വിന്താലു ,പോർക്ക് വിന്താലു ഇവ എല്ലാവർക്കും പരിചിതമായ സാധാരണ വിഭവങ്ങളാണ്.ഇതിൽ നിന്നും കുറച്ചു വ്യത്യസ്തമാണ് ചിക്കൻ വിന്താലു.

ചിക്കൻ വിന്താലു
By : Sanitha Sebastian
ചേരുവകൾ

ചിക്കൻ - 500 g
സവാള - 1
വെളുത്തുള്ളി - 5, 6 അല്ലി
ഇഞ്ചി - 1 കഷ്ണം
ഉരുളക്കിഴങ്ങ് - 2 എണ്ണം
കറുവപ്പട്ട-2
വിനാഗിരി - 2 ടീസ്പൂൺ
സോസ് - 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ജീരകപ്പൊടി - 1/4 ടീസ്പൂൺ
മുളകുപൊടി - 2 ടേബിൾ സ്പൂൺ
( കാശ്മീരി ചില്ലി)
ഉപ്പ്
വെള്ളം

ഉണ്ടാക്കുന്ന വിധം.

ഉരുളക്കിഴങ്ങ് പുഴുങ്ങി മുറിച്ചു വയ്ക്കുക. മുളകുപൊടി, മഞ്ഞൾപ്പൊടി, സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ വിനാഗിരി ചേർത്ത് അടിച്ചെടുക്കുക. പാത്രത്തിൽ എണ്ണ ഒഴിച്ച് ഈ മിശ്രിതം വഴറ്റുക.അതിലേയ്ക്ക് കറുവാപട്ട ചേർക്കുക. ചിക്കൻ, ജീരകപ്പൊടി, ഉപ്പ് എന്നിവയും ചേർക്കുക. നല്ലവണ്ണം യോജിപ്പിക്കുക.ഇതിലേയ്ക്ക് സോസ് ഉരുളക്കിഴങ്ങ് പുഴുങ്ങിയത് എന്നിവ ചേർക്കുക. നന്നായി ഇളക്കി വെള്ളം ഒഴിച്ച് മൂടിവച്ച് വേവിക്കുക. വെന്ത ശേഷം പച്ചമുളകും വേപ്പിലയും വിതറി അലങ്കരിക്കാം. ചപ്പാത്തിക്കും ബ്രഡി നും ഒപ്പം വളരെ നല്ല കോം പിനേഷനാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم