സോഫ്റ്റ് കൽത്തപ്പം....
By : Shahana C H Shahana
ബിരിയാണി അരി..... 4 ഗ്ലാസ്
ചോറ് ..... 1 ഗ്ലാസ്
ശർക്കര ...... 500 g
വെള്ളം ...... 5 ഗ്ലാസ്
ബേക്കിംഗ് പൗഡർ...... 1 tsp
തേങ്ങ ചുരണ്ടിയത്...... 1/2 ഗ്ലാസ്സ്
ഉപ്പ് ..... ഒരു നുള്ള്
തേങ്ങാ കൊത്ത്..... ഒരു പിടി
ചെറിയ ഉള്ളി അരിഞ്ഞത്... ഒരു പിടി

അരി ഒരു രാത്രി കുതിർത്തു വെക്കുക.. മൂന്ന് ഗ്ലാസ്സ് വെള്ളം ഒഴിച്ചു അരിയും ചോറും അരക്കുക... 2 ഗ്ലാസ് വെള്ളത്തിൽ ശർക്കര ഉരുക്കി അത് അരിമാവിലേക്ക് അരിച്ചു ചേർക്കുക.... തേങ്ങ ചുരണ്ടിയത് കൈ കൊണ്ട് നല്ലോണം തിരുമ്മി മാവിൽ ചേർക്കുക.... ഉള്ളിയും തേങ്ങാ കൊത്തും നെയ്യിൽ മൂപ്പിച്ചു മാവിൽ ചേർക്കുക... ബേക്കിംഗ് പൗഡർ ചേർക്കുക... ഉപ്പും വേണമെങ്കിൽ എലക്കാ പെടിച്ചതും ചേർക്കുക....മാവ് നല്ലോണം ഇളക്കുക.. ( മാവ് കുറച്ചു സമയം മാറ്റി വെക്കേണ്ട ആവശ്യമില്ല.. അപ്പോൾ തന്നെ ഉണ്ടാക്കാം... ).... ഒരു കുക്കർ എടുത്ത് അടുപ്പിൽ വെച്ച് ഫുൾ ഫ്ലെയിമിൽ കത്തിക്കുക....കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അതിലേക് ഒരു മൂന്ന് വലിയ തവി മാവ് ഒഴിക്കുക.... ആര് വരുന്നത് വരെ 4 മിനിറ്റ് തുറന്നു വെക്കുക.... കുറച്ചു ആരു വന്നു കഴിഞ്ഞാൽ വെയിറ്റിടാതെ കുക്കർ ലോ ഫ്ലെയിമിൽ ആക്കി മൂടി വെക്കുക..... 20 മിനിറ്റ് വളരെ ചെറിയ തീയ്യിൽ കിടന്നു വേവണം....ശേഷം തീയ്യ് ഓഫാക്കി 10 മിനിറ്റന് ശേഷം എടുക്കുക..... വളരെ മൃദുലമായ രുചിയുള്ള അപ്പം റെഡി....

Notes..

ഞാൻ ഈ മാവ് കൊണ്ട് നാലപ്പം ചുട്ടു...
വെളിച്ചെണ്ണ ഉപയോഗിച്ചത് കൊണ്ട് പാത്രത്തിൽ നിന്ന് പെട്ടെന്ന് കിട്ടി..
കുക്കറിനു മറന്നു വെയിറ്റിടരുത്....
15 മിനിറ്റ് കഴിഞ്ഞാൽ ഈർക്കിൾ കൊണ്ട് കുത്തി നോക്കി വേവ് നോക്കണം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم