മിക്സഡ് വെജ് കറി 
By : Sree Harish
ഉരുളക്കിഴങ്ങ് -1 
ബീറ്റ്റൂട്ട് -ഒന്നിന്റെ പകുതി 
സവാള -1 
പച്ചമുളക് -3 -5
ജിഞ്ചർ ഗാർലിക് പേസ്റ്റ് -1 ടി സ്‌പൂൺ
തക്കാളി -2
കാപ്സിക്കം അരിഞ്ഞത് - ഒന്നിന്റെ പകുതി
ചീരയില അരിഞ്ഞത് -1 കപ്പ്
ജീരകം,മഞ്ഞൾ -1/2 ടി സ്പൂൺ
മുളകുപൊടി &മല്ലിപ്പൊടി-1 സ്പൂൺ
ഉപ്പ്,എണ്ണ
ഉരുളക്കിഴങ്ങുംബീറ്റ്‌റൂട്ടുംമഞ്ഞൾപ്പൊടിയും ഉപ്പും അൽപ്പം വെള്ളവും ചേർത്ത് വേവിച്ചു മാറ്റിവെക്കുക.പാനിൽ എണ്ണ ചൂടാക്കി ജീരകമിട്ട ശേഷം ഉള്ളിയുംപച്ചമുളകും അരിഞ്ഞതും ജിഞ്ചർ ഗാർലിക് പേസ്റ്റും തക്കാളിഅരിഞ്ഞതുംകാപ്സിക്കവും
ഓരോന്നായി വഴറ്റിയെടുക്കുക.ഇതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്തിളക്കിയ ശേഷം വേവിച്ചു വെച്ചരിക്കുന്ന കഷ്ണങ്ങൾ ചേർക്കാം.ചീര അരിഞ്ഞത് ചേർത്ത് ഒന്ന് മൂടി വെക്കുക .മല്ലിയില തൂകി വാങ്ങാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم