സോയാ ചങ്ക്സ് ഫ്രൈ 
By : Indu Jaison
ആവശ്യമുള്ള സാധനങ്ങള്‍ :-

സോയാ ചങ്ക്സ് - 400 ഗ്രാം
സോയാ ചങ്ക്സ് 20 മിനുട്ട് ചെറു ചൂട് വെള്ളത്തില്‍ ഇട്ടു വെക്കുക. അതിനു ശേഷം നല്ല വെള്ളത്തില്‍ കഴുകി പിഴിഞ്ഞെടുക്കണം .

മുളക് പൊടി – ½ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
കുരുമുളക് പൊടി – ½ ടീസ്പൂണ്‍
ഉപ്പു ആവശ്യത്തിനു
ഈ മസാലകള്‍ സോയാ ചങ്ക്സില്‍ പുരട്ടി 1 മണിക്കൂര്‍ വെക്കുക.

സവാള – 3 എണ്ണം
വെളുത്തുള്ളി – 1 തുടം
ഇഞ്ചി – ചെറിയ കഷണം
പച്ചമുളക് – 2 എണ്ണം
തക്കാളി – 2 എണ്ണം
മുളക് പൊടി – 1ടീസ്പൂണ്‍
മല്ലിപ്പൊടി –2 ടീസ്പൂണ്‍
കുരുമുളക് പൊടി – ½ ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
പെരും ജീരകം ചതച്ചത് - ½ ടീസ്പൂണ്‍
വിനാഗിരി – 2 ടീസ്പൂണ്‍
വെള്ളം – ½ കപ്പു
കടുക്
ഉപ്പ്
എണ്ണ
കറിവേപ്പില
മല്ലിയില - ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം :

ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് കടുക് , കറിവേപ്പില എന്നിവ താളിച്ചതിലേക്ക് , സവാള , ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് എന്നിവ ചേര്‍ത്തു നന്നായി വഴറ്റുക .
അതിലേക്കു തക്കാളി ചേര്‍ത്തു വീണ്ടും വഴറ്റുക.
ഇതിലേക്ക് ബാക്കിയിരിക്കുന്ന പെരും ജീരകം ഒഴിച്ചുള്ള എല്ലാ മസാലകളും ചേര്‍ത്തു നന്നായി മൂപ്പിക്കുക.
ഇതിലേക്ക് മസാല പുരട്ടി വെച്ചിരിക്കുന്ന സോയാ ചങ്ക്സ് ചേര്‍ത്തു ഇളക്കി യോജിപ്പിക്കുക.
ഒന്ന് രണ്ടു മിനുട്ട് കഴിഞ്ഞു ½ കപ്പു വെള്ളം ചേര്‍ത്തു ഇളക്കി മൂടി വെച്ച് 20-25 മിനുട്ട് വേവിക്കുക.
വെള്ളം വറ്റിച്ചു ഡ്രൈ ആക്കി എടുക്കുക.
ഇതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന പെരും ജീരകം , മല്ലിയില എന്നിവ ചേര്‍ത്തു ഇളക്കി യോജിപ്പിക്കുക.
അതിനു ശേഷം 2 ടീസ്പൂണ്‍ വിനാഗിരി കൂടി ഒഴിച്ച് ഇളക്കി എടുക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم