ഫ്‌ളാക്‌സ്‌ സീഡ്സ് ചപ്പാത്തി 
By : Shaini Janardhanan
1) ഗോതമ്പ് പൊടി - 2 കപ്പ്
2) ഫ്‌ളാക്‌സ്‌ സീഡ്സ് - 4 ടേബിൾ സ്‌പൂൺ
3) ഉപ്പ് - പാകത്തിന് (ഞാനിടാറില്ല - കാരണം കറിക്കു ഉപ്പുണ്ടല്ലോ)
4) വെള്ളം - പാകത്തിന്

ഫ്‌ളാക്‌സ്‌ സീഡ്സ് ഒരു ചൂടായ നോൺ-സ്റ്റിക് പാത്രത്തിൽ ഇട്ടു 5 മിനിട്സ് ടോസ്റ് ചെയ്യുക. സീഡ്‌സ് പോപ് ചെയ്തു നല്ല ഒരു മണം കിട്ടും. കരിയരുത്.

ഗോതമ്പുപൊടിയും ഉപ്പും വെള്ളവും ഫ്‌ളാക്‌സ്‌ സീഡ്‌സ് ചേർത്ത് അയച്ചുകുഴക്കുക. ഒരു അരമണിക്കൂർ കഴിഞ്ഞു ചപ്പാത്തി ചുട്ടു തള്ളുക.

ഇനി ഫ്‌ളാക്‌സ്‌ സീഡ്‌സ് വിശേഷങ്ങൾ

ഹൈ-ഫൈബർ സൂപ്പർ ഫുഡ്

ലോ കാർബ്‌

ആന്റിഓക്സിഡന്റ് റിച്ച്

പ്ലാന്റ്-ബേസ്ഡ്, ഹാർട്ട്-ഹെൽത്തി, ഒമേഗ-3 എസ്സെൻഷ്യൽ ഫാറ്റി ആസിഡ്സ് നിറയെ

ഡൈജഷൻ ഹെൽപും

കിട്ടും ക്ലിയർ സ്കിൻ

കൊലെസ്റ്ററോൾകുറയ്ക്കും

ഹോർമോൺസ് ബാലൻസ് ചെയ്യും

കാൻസർ വരാതെ നോക്കും

വെയിറ്റ് ലോസ്സിനും ബെസ്റ്

ഇനി ഇത് കിട്ടാത്തവർക്ക് ഞാൻ വേറെ ചപ്പാത്തി പറയാം

1) ഫ്‌ളാക്‌സ്‌ സീഡ്സിനു പകരം കറുത്ത എള്ള് ചേർക്കുക. എള്ളാകുമ്പോൾ ടോസ്റ്റും ചെയ്യണ്ട

2) പിന്നെ, നമ്മുടെ മുരിങ്ങയുടെ ഇല ചേർത്ത് വേറൊരു സൂപ്പർ ചപ്പാത്തി

ടിപ്സ്

ചപ്പാത്തി സോഫ്റ്റാവാൻ ഒരു അവകാഡോ ചേർത്ത് കുഴച്ചാൽ മതി

ഇനി, അതില്ലെങ്കിൽ ഓടിപ്പോയി വാങ്ങാനൊന്നും നിക്കണ്ടാ, നമ്മുടെ കഞ്ഞിവെള്ളം ഒഴിച്ച് കുഴച്ചു നോക്ക്.

PS : ഒരു കാര്യം മറന്നു പോയീ. ഫ്‌ളാക്‌സ്‌ സീഡ്സ് ലാക്സേറ്റീവ് ആണ്. 2-3 സ്‌പൂണിൽ കൂടുതൽ ഒരാൾ ഒരു ദിവസം കഴിക്കരുത്. ഇതിൽ നമ്മുടെ കപ്പയിലെ പോലെ സയനൈഡ് ഉള്ളതുകൊണ്ട് ചൂടാക്കിയാൽ അത് കുറയും. ഒന്നുകൂടി, ഇത് ഷെല്ലോടെ പച്ചക്കു കഴിക്കുന്നതിനേക്കാൾ നന്നായി ദഹിക്കാനും നുട്രിയെന്റസ് ആഗിരണം ചെയ്യാനും പോപ് ചെയ്തു/ഗ്രൈൻഡ് ചെയ്തു കഴിക്കുന്നത് കൂടുതൽ മെച്ചം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم