പാവക്കപ്പുളി 
By : Sree Harish
ഒരു പാവക്ക ചെറുതായി അരിഞ്ഞു പച്ചമുളകും ചേർത്ത് വഴറ്റി വെക്കുക. ഇതിലേക്ക് 10-15 കുഞ്ഞുള്ളി ചെറുതായി അരിഞ്ഞു ബ്രൗൺ നിറമാകും വരെ വഴറ്റുക.ഒരു നെല്ലിക്ക വലിപ്പത്തിൽ വാളൻ പുളിയെടുത്തു ഒരു കപ്പു വെള്ളത്തിൽ നന്നായി മിക്സ് ചെയ്തു അരിച്ചെടുക്കുക.ഇതു പാവക്ക ഉള്ളിക്കൂട്ടിലേക്കു ചേർത്ത് തിളപ്പിക്കുകഇതിലേക്ക് ഒരു ടി സ്പൂൺ മുളകുപൊടി അര ടി സ്പൂൺ മല്ലിപ്പൊടി ഒരു നുള്ള് ഉലുവപ്പൊടിയും ഉപ്പും ചേർക്കുക. അഞ്ച് മിനിട്ട് അടച്ചു വേവിച്ച ശേഷം മൂടി തുറന്നു ഗ്രേവി കുറുകുമ്പോൾ കടുക് വറുത്തു വാങ്ങാം.കാൽ ടി സ്പൂൺ പഞ്ചസാരയോ ശർക്കരയോ ചേർക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم