ഇറച്ചിപ്പെട്ടി

ഇത് മലബാർ കാരുടെ സ്വന്തം വിഭവം .പേര് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്ന, ഇഫ്താർ വിരുന്നു മേശകളിലെ താരം ഇറച്ചി പെട്ടി .

മുട്ട -1 
മൈദ -1 cup
സവോള കൊത്തിയരിഞ്ഞത്‌ -2
പച്ചമുളക് -1
ഇഞ്ചി അരിഞ്ഞത് -1 tsp
വെളുത്തുള്ളി അരിഞ്ഞത്‌ -1 tsp
മല്ലിയില അരിഞ്ഞത് -2 tablespoon
തക്കാളി അരിഞ്ഞത്‌ -1
മുളകുപൊടി -1 1/2 tsp
മല്ലിപ്പൊടി -2 tsp
ഗരം മസാലപ്പൊടി -1 tsp
കുരുമുളക് പൊടി -1/2 tsp
ഉപ്പിട്ട് വേവിച്ച ഇറച്ചി കൊത്തി പൊടിച്ചത് -1 കപ്പ്‌

ഒരു ചീനചട്ടിയിൽ ആദ്യം 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക .അതിലേക്കു ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് എന്നിവ അരിഞ്ഞത് ചേർത്ത് വഴറ്റുക.ചെറുതായി മൂക്കാൻ തുടങ്ങുമ്പോൾ സവോള അരിഞ്ഞത് ചേർത്ത് വഴറ്റുക.സവോള ഇളം brown നിറം ആകുമ്പോൾ തക്കാളി ചേർക്കാം .തക്കാളി വഴന്നു കഴിയുമ്പോൾ പൊടികൾ എല്ലാം ചേർത്ത് വഴറ്റുക .പൊടികൾ നന്നായി മൂത്തുകഴിയുമ്പോൾ വേവിച്ച് പൊടിച്ചു വെച്ചിരിക്കുന്ന ഇറച്ചി ,ഉപ്പ് ,1 tbsp മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് വാങ്ങി വെക്കുക.
അടുത്തതായി ഒരു കപ്പ്‌ മൈദ ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് ദോശമാവിന്റെ അയവിൽ കലക്കുക .ഒരു nonstick pan അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ എണ്ണ തൂത് ഓരോ ചെറിയ തവി മാവ് വീതം കോരി ഒഴിച്ച് നേർമയായി പരത്തി ചുട്ടെടുക്കുക.ജലാംശം വറ്റിയാൽ ഉടൻ എടുക്കുക .ദോശ മറിച്ചിട്ട് വേവിക്കേണ്ട.ഇപ്രകാരം ചുട്ടെടുത്ത ദോശയുടെ മുകളിൽ ഓരോസ്പൂൺ ഇറചിക്കൂട്ടു വെക്കുക. നാലുവശത്തുനിന്നും ഉള്ളിലേക്ക് മടക്കുക.മുട്ട ഒരുനുള്ളു ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി അടിക്കുക .അതിലേക്കു 1 tbsp മല്ലിയില ചേർക്കുക.ഓരോ ഇറച്ചി പെട്ടിയും മുട്ടക്കൂട്ടിൽ നന്നായി മുക്കി ,ഒരു nonstick പാനിൽ അരകപ്പ്‌ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ നിരത്തിവെച്ചു വറുത്തെടുക്കുക.shallow fry ചെയ്‌താൽ മതി.ഒരുവശം മൂക്കുമ്പോൾ മറിച്ചിടുക .എല്ലാ ഇറച്ചിപെട്ടിയുംഇത്തരത്തിൽ പാകം ചെയ്തെടുക്കുക .ഈ അളവ് കൊണ്ട് ഏകദേശം 15
ഇറച്ചിപെട്ടി ഉണ്ടാക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم