ഉള്ളി കറി - Ulli Curry
2 സവാള , 
4 വെളുത്തുള്ളി, 
ഒരു ചെറിയ കഷ്ണം ഇഞ്ചി ഇവയെല്ലാം ചെ റു തായി അരിഞ്ഞു വെക്കുക..എണ്ണയിൽ കടുക് പൊട്ടിച്ചിട്ട് ഇവ ചേർത്ത് വഴറ്റുക...നന്നായി വഴന്നിട്ടു, കുറച്ചു ക റി വേപ്പിലയും ഒരു തക്കാളി യുംരണ്ടു പച്ചമുളക് ചെറുതായി മുറിച്ചതും ചേർത്ത് ഒന്നു വഴറ്റുക... അതിലേക്ക് അരസ്പൂണ് മഞ്ഞൾ പൊടി ,അരസ്പൂണ് മുളക് പൊടി കാൽ സ്പൂൺ മല്ലി പൊടി ഇവച്ചേർത്തു മൂപ്പിക്കുക... അതിലേക്ക് കുറച്ചു വെളളം ഒഴിച്ചു അടച്ചു വെക്കുക.. തിളച്ച ശേഷം ആവശ്യത്തിനു ഉപ്പും , കാൽ സ്പൂൺ ഗരം മസാലയും, ഒരു capsicum ചെറുതായി അരിഞ്ഞതും ചേർത്തു അടച്ചു വെച്ചു ഒന്നൂടെ നന്നായി തിളപ്പിക്കുക... കുറച്ചു മല്ലിയില തൂവി ഇളക്കിയ ശേഷം തീ off ചെയ്യുക....ഉള്ളി കറി റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم