ഇറച്ചിമസാല ചേര്‍ത്ത തക്കാളിക്കറി

01. പഴുത്ത തക്കാളി - മൂന്ന്
02. തേങ്ങാ ചുരണ്ടിയത് - അരക്കപ്പ്
03. മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍, ഇറച്ചി മസാല - രണ്ടു ചെറിയ സ്പൂണ്‍, മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍
04. വെളിച്ചെണ്ണ - മൂന്നു വലിയ സ്പൂണ്‍
05. കടുക് - ഒരു ചെറിയ സ്പൂണ്‍
06. ചുവന്നുള്ളി വട്ടത്തിലരിഞ്ഞത് - ഒരു ചെറിയ സ്പൂണ്‍
07. കറിവേപ്പില - ഒരു തണ്ട്
08. ഉപ്പ് - പാകത്തിന്
09. വറ്റല്‍മുളക് - രണ്ട്
10. വെള്ളം - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

* തക്കാളി ചെറുതായി അരിയുക.
* തേങ്ങ, മൂന്നാമത്തെ ചേരുവ ചേര്‍ത്ത് അരയ്ക്കുക.
* ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു കടുകും ചുവന്നുള്ളിയും കറിവേപ്പിലയും വറ്റല്‍മുളകും താളിച്ചശേഷം തക്കാളി അരിഞ്ഞതും ചേര്‍ത്തു വഴറ്റുക.
* ഇതിലേക്ക് അരപ്പു ചേര്‍ത്തു വഴറ്റിയശേഷം പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്തു തിളപ്പിച്ചു വാങ്ങുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم