കാപ്സികം തോരൻ (Capsicum Thoran)

ഒരു സിമ്പിൾ കാപ്സികം തോരൻ 
ആണ് ഫ്രെണ്ട്സ് ..ഉണ്ടാക്കാൻ 
വളരെ എളുപ്പം .ഞാൻ ഇവിടെ 
മൂന്നു കളർ എടുത്തിട്ടുണ്ട് .പച്ച ,മഞ്ഞ ,ചുവപ്പ് ..നിങ്ങൾക്കു ഇഷ്ടമുള്ളത് എടുക്കാം .

ക്യാപ്സിക്കും - 3 എണ്ണം ( കുരു കളഞ്ഞു അരിഞ്ഞത് )
സവോള - 2 എണ്ണം
തേങ്ങാ - അര കപ്പ്
കറി വേപ്പില
എണ്ണ
ഉപ്പു
മഞ്ഞൾപ്പൊടി - അര ടി സ്പൂൺ

പാനിൽ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുക് വറുത്ത ശേഷം സവോള ചേർക്കുക .കാപ്സികം , മഞ്ഞൾ , ഉപ്പു , കറി വേപ്പില ചേർത്ത് അടച്ചു വെച്ച് വേവിക്കുക .പകുതി വേവാകുമ്പോൾ തേങ്ങാ ചേർത്ത് അടച്ചു വെച്ച് ആവി കേറിയ ശേഷം ഇളക്കിയെടുക്കാം ( .പച്ചമുളക് , മുളക് പൊടി വേണമെങ്കിൽ ചേർക്കാവുന്നതാണ് .ഞാൻ ചേർത്തിട്ടില്ല )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post