കടലപ്പരിപ്പും ചുരക്കയും കറി 
Chickpea Lentils and Bottlegourd Curry 
By : Maria John

ചേരുവകൾ: ഒരു കപ് കടലപ്പരിപ്പ്, ഒരു ചെറിയ ഇളം ചുരക്ക,ഉള്ളി, വെളുത്തുള്ളി, മഞ്ഞൾ, തക്കാളി, ജീരകം, ഉപ്പു, ഘീ. 
ഉണ്ടാക്കുന്ന വിധം: കടലപരിപ്പും, തൊലി കളഞ്ഞു വലുതായി അരിഞ്ഞ ചുരക്കയും, സവാളയും വെളുത്തുള്ളിയും ജീരകവും മഞ്ഞളും ചേർത്ത് നന്നായി വേവിക്കുക. എന്നാൽ ഉടഞ്ഞു പോകരുത്. ഇതിലേക്ക് തക്കാളിയും ഉപ്പും crushed ചുമന്ന മുളകും ചേർക്കുക. തക്കാളി കൂടി വെന്തു കഴിയുമ്പോൾ തീ ഓഫ് ചെയ്‌യാം.
ഞാൻ ചെറുതീയിൽ ആണ് ഉണ്ടാക്കിയത്. കുക്കറിൽ വേണം എങ്കിൽ ഉണ്ടാക്കാം.
വിളമ്പുമ്പോൾ ഓരോ bowl ലും മുകളിൽ അല്പം ഘീ ഒഴിക്കുക.
ഇത് ഒരു നോർത്ത് ഇന്ത്യൻ ഡിഷ് ആണ്. ചോറിനും ചപ്പാത്തിക്കും നല്ലതു ആണ്. ഗീ കറിയുടെ മുകളിലേക്ക് ഇടുന്നതു കണ്ടു നല്ല രുചി ആണ്.
ചുരക്കയുടെ മൂപ്പു നോക്കാൻ അതിനെ തൊലിയിൽ കൈവിരലിന്റെ നഖം കുത്തി ഇറക്കി നോക്കുക. എളുപ്പത്തിൽ നഖം ഇറങ്ങുന്നു എങ്കിൽ നല്ലതു ആണ്. പിന്നെ നല്ല പച്ച നിറം ഉള്ള ചുരക്ക ആണ് ഞാൻ ഉപയോഗിക്കാറ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم