മീ൯ ബിരിയാണി
By : Fathima Mayalakkara
അയക്കൂറ-6 പീസ്
സവാള അരിഞ്ഞത്- 4
തക്കാളി അരിഞ്ഞത്- 5
പച്ചമുളക് ചതച്ചത്-20
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 3ടീസ് പൂണ്
കറിവേപ്പില - 2 തണ്ട്
മല്ലിയില അരിഞ്ഞത് - 1 കപ്പ്
മുളകുപൊടി - 2ടീസ്പൂൺ
മഞ്ഞൾ പൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവിശ്യത്തിന്
ഓയിൽ - 2 ടേബിൾ സ്പൂൺ
തൈര് - 2ടീസ്പൂൺ
ഒരു പാത്രത്തില്കഴുകി വൃത്തിയാക്കിയ മീനും മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പ് എന്നിവ ചേർത്ത് മിക്സാക്കുക.
പാനിൽ ഓയിൽ ഒഴിച്ചു ചൂടായാൽ അതിലേക്ക് മീനിട്ടു പൊരിച്ചെടുക്കുക.
കുക്കറിൽ ബാക്കി വന്ന പൊരിച്ച എണ്ണയൊഴിച്ച് ചൂടായാഅരിഞ്ഞു വെച്ച സവാള തക്കാളി, പച്ചമുളക് ചതച്ചത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കറിവേപ്പില പകുതി മല്ലിയല എന്നിവചേ൪ത്ത്നന്നായി വഴറ്റുക,ഒരു കപ്പ് വെള്ളവും ഒഴിച്ചു, അടച്ച് 3വീസില് വരെവേവിക്കുക.
അധികം വെള്ളമുണ്ടെങ്കിൽ മൂടി തുറന്നു വെച്ചു വറ്റിക്കുക.ഈ സമയം തൈരു ചേർത്ത് ഇളക്കി വെക്കുക
ശേഷം മീൻ പൊരിച്ചതിലേക്ക് മസാല,മിക്സാക്കുക. മീൻ പൊടിഞ്ഞു പോകാതെ വേണം ഇളക്കി കൊടുക്കാൻ . മല്ലിയിലയു൦ ഗര൦ മസാല പൊടിയു൦ചേ൪ത്ത്മൂടിവെക്കുക.

റൈസ്,തയ്യാറാക്കാൻ
നേരിയരി - 3കപ്പ്
സവാള അരിഞ്ഞത് - 1 ചെറുത് നീളത്തില് മുറിച്ചത്
ഏലക്ക - 3 പട്ട- 2
ഗ്രാമ്പു - 2
ഉപ്പ് - ആവിശ്യത്തിന്
വെള്ളം - 5കപ്പ്
നെയ്യ് - 4 ടേബിൾ സ്പൂൺ
ഓയിൽ 2 ടേബിൾ സ്പൂൺ

നേരിയരി കഴുകി വെള്ളം വാർത്തുവെക്കുക.
ഒരു പാത്രത്തിൽ വെള്ളം അടുപ്പിൽ തിളക്കാൻ വെക്കുക.
ഒരു പാൻ ചൂടായാൽ അതിലേക്ക് നെയ്യും ഓയിലും ഒഴിച്ചു പട്ട, ഗ്രാമ്പു, ഏലക്ക ,സവാള അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് അരിയിട്ടു വറുക്കുക. അഞ്ചു മിനിറ്റോളം ചട്ടുകം കൊണ്ട് നന്നായി ഇളക്കി കൊടുക്കണം. ശേഷം ചൂടുവെള്ളം ആവിശ്യത്തിന് ഉപ്പ് ഒരു നാരങ്ങയുടെ നീര് എന്നിവയിട്ടു മൂടിവെച്ചു വേവിക്കുക. വെള്ളം വറ്റി വന്നാൽ ഇളക്കി കൊടുത്തു അഞ്ചു മിനിറ്റ് കൂടി മൂടി അടച്ചു ചെറിയ തീയിൽ വെക്കുക.റൈസ് തയ്യാറായി.നേരത്തെ തയ്യാറാക്കിയ മസാലയിലേക്ക് ചൂടുള്ള ചോറ് ഇട്ടു അമർത്തി മുകളിൽ ബാക്കിയുള്ള മല്ലിയിലയും വിതറി 5മിനിറ്റ് ചെറിയ തീയാക്കി ദ൦ ആകാ൯ വെക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم