കൂന്തൽ കിഴി മസാല
By : Sherin Reji
വാട്ടിയ വാഴയിലയിൽ ആവിയിൽ തയ്യാറാക്കുന്ന നല്ല എരിവുള്ളൊരു കൂന്തൽ മസാല.. 

കൊച്ചുള്ളി - 15
പച്ചമുളക് - 2
വെളുത്തുള്ളി - 15 അല്ലി
ഇഞ്ചി - ചെറിയ കഷ്ണം

എല്ലാം കൂടി നന്നായൊന്നു കല്ലിൽ അരച്ചെടുത്തു... ചീനചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കാഞ്ഞപ്പോൾ ഒരു പിടി കറി വേപ്പില ഇട്ടൊന്നു വഴറ്റി അരച്ച മസാല പേസ്റ്റ് ചേർത്ത് പച്ച മണം മാറും വരെ വഴറ്റി...

ഇതിലേക്ക് 2 സ്പൂൺ മുളകുപൊടി, 1 സ്പൂൺ മല്ലിപൊടി, 1/2 സ്പൂൺ ഗരം മസാല പൊടി, 1/2 സ്പൂൺ കുരുമുളകുപൊടി, 1/4 സ്പൂൺ മഞ്ഞൾപൊടി ചേർത്തൊന്നു വഴറ്റി...

1 തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി ഉടയും വരേ 2 മിനുട്ട് കുക്ക് ചെയ്തു...ഏകദേശം 500 gm കൂന്തൽ വട്ടത്തിൽ ഞുറുക്കിയതും, ഉപ്പും 1 ചുള കുടംപൊളി പിച്ചി കീറിയതും ചേർത്തു അടച്ചു വച്ച് വേവിച്ചു... 1/2 കപ്പ് തേങ്ങാപാൽ കൂടെ ചേർത്തു ഒന്ന് ചൂടാക്കി..

ഇതിലേക്ക് 1/4 സ്പൂൺ ഗരം മസാലയും പെരും ജീരകം പൊടിച്ചതും ചേർത്ത് നന്നായി ഇളക്കിയെടുത്തു...

ഒരു വാഴയില വാട്ടി അതിലേക്കു ഈ കൂട്ട് മാറ്റി വാഴനാര് കൊണ്ട് ചുറ്റിനും കെട്ടി കിഴി പോലെ ഉണ്ടാക്കി...
ഇനി കൃത്യം 2 മിനുട്ട് അപ്പ ചെമ്പിൽ വച്ച് ആവി കേറ്റി...

അല്ലെങ്കിൽ തീ ഏറ്റവും കുറച്ചു ഒരു തവയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഈ കിഴി വച്ച് പൊള്ളിച്ചെടുക്കാം... അടുപ്പിൽ ആണെങ്കിൽ കനലിന്റെ ചൂടിൽ തവയിൽ എണ്ണ തൂവി പൊള്ളിച്ചെടുക്കാം..

വാട്ടിയ വഴയിലയുടെ മണമുള്ള കൂന്തൽ ഫ്രൈ ചോറിന്റെ കൂടെയോ അപ്പത്തിന്റെ കൂടെയോ ബെസ്റ്റ് കോമ്പിനേഷൻ ആണ്... ഇനി നിങ്ങൾക്കറിയാവുന്ന എന്നേലും കോമ്പിനേഷൻ ഉണ്ടേൽ അതും പോന്നോട്ടെ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم