ഒന്നോർത്താൽ ഓരോരുത്തരുടെയും പാചക രീതികൾ വളരെ വ്യത്യസ്തമാണ് . ചിലർ വളരെ സിസ്റ്റമാറ്റിക് ആയി കുക്ക് ചെയ്യുന്നവരെങ്കിൽ , മറ്റുചിലർ ഉപ്പെവിടെ ? എണ്ണയെവിടെ ? ... ടൈപ്പ് ആയിരിക്കും , ഇനി വേറെ ചിലരുണ്ട് പാചകം തുടങ്ങിയാൽ പിന്നെ വെടിയും പുകയും കണ്ടേ അടങ്ങു ...
ഇന്ന് എന്റെ രീതിയിലുള്ള ഒരു കടലക്കറി ആണ് ...

By : Sindhu Suresh

വേണ്ട സാധനങ്ങൾ :
കടല -2 കപ്പ് , (വെള്ളത്തിലിട്ടു കുതിർത്ത് എടുത്തത് )
ഉപ്പു- 1 സ്പൂൺ 
മഞ്ഞൾ പൊടി -1 സ്പൂൺ
മുളകുപൊടി -2സ്പൂൺ
മല്ലിപൊടി -2 സ്പൂൺ
തേങ്ങാ ചിരകിയത് -1/2 കപ്പ്
സവാള -2 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി - 3-4 എണ്ണം നീളത്തിൽ അരിഞ്ഞത്
മീറ്റ് മസാല -2 സ്പൂൺ
എണ്ണ -3 സ്പൂൺ

കടുക് വറക്കുന്നതിനു വേണ്ട സാധനങ്ങൾ:
എണ്ണ -1 -2 സ്പൂൺ
കടുക്-1/2 സ്പൂൺ
കറിവേപ്പില -1 തണ്ടു
ഉള്ളി ചെറുതായി അരിഞ്ഞത്-1 സ്പൂൺ
ഉണ്ടാക്കുന്ന വിധം :
ആദ്യം ഒരു പാൻ വച്ച് , മീഡിയം തീയിൽ , ചൂടാകുമ്പോൾ 1 സ്പൂൺ എണ്ണ ഒഴിക്കുക . അതിലേക്കു തേങ്ങാ ഇട്ടു വഴറ്റുക , ചെറിയ ബ്രൗൺ നിറം ആകുമ്പോൾ ഇതിലേക്ക് മല്ലിപൊടി, മുളക് പൊടി ഇവ ഇട്ടു വഴറ്റി ,പൊടി കറിയിക്കാതെ വാങ്ങുക . ഇത് മിക്സിയുടെ ജാറിൽ ഇട്ടു മാറ്റി വക്കുക . പാവം , അവിടെ ഇരുന്നു ഒന്ന് തണുത്തൊട്ടെ .
പാൻ ഇറങ്ങി , കുക്കർ കേറി ... കൊള്ളാലോ കളി.
അതേ , കുക്കറിൽ കടല ഇട്ടു നികക്കെ വെള്ളം ഒഴിച്ച് ഉപ്പും മഞ്ഞൾ പൊടിയും ഇട്ടു 2-3 വിസിൽ അടിപ്പിക്ക്‌ക. ഈ സമയം വെറുതെ ഇരിക്കല്ലേ , സവാള, ഇഞ്ചി, വെളുത്തുള്ളി ഇതൊക്കെ ആര് അരിയും? ഉത്തരം റെഡി - നാം തന്നെ അരിയും, പിന്നല്ലാതെ
ആ ദേ, അടി കഴിഞ്ഞു കുക്കർ ഇറങ്ങി.. ഇനി പാൻ കേറട്ടെ ...
പാനിൽ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി ഇവ ഇട്ടു വഴറ്റുകുക . ഇതിലേക്ക് മീറ്റ് മസാല ചേർത്ത് വഴറ്റു ..
ഈ സമയം കൊണ്ട് കുക്കറിൽ ഉള്ള കടല വെന്തു കാണും . മിക്സിയിൽ ഇട്ടു വച്ചിരിക്കുന്ന മിക്സ് അല്പം വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക .( ഞാൻ ഈ മിക്സിലേക്കു ഒരു3-4 സ്പൂൺ വെന്ത കടലയും, വഴണ്ട സവാളയും കൂട്ടി അടിച്ചെടുക്കാറുണ്ട്‌). അടുത്തപടി , പാൻ വാങ്ങൂ , കുക്കർ വെക്കൂ ... കുക്കറിൽ ഉള്ള കടലയിലേക്കു , മിക്സിയിൽ ഉള്ള മിക്സ്+ സവാള
മിക്സ് ഇവയൊഴിച്ചു ഒന്ന് തിളക്കട്ടെ . തിളച്ചു കഴിയുമ്പോൾ ഇത് വാങ്ങൂ, പാൻ വച്ച് എണ്ണ ഒഴിച്ച് കടുക് വറുത്തെടുക്കൂ ... തീയ് ഓഫ് ആക്കൂ ... കടലക്കറി റെഡി.
കടലക്കറി കടലക്കറി എന്ന് പറഞ്ഞപ്പോൾ ചില ഹോസ്റ്റലിൽ ഒക്കെ വെക്കുന്ന , കടല് പോലെ ചാറും , കുറച്ചു കടലയും ഉള്ള, അന്ത മാതിരി കറി എന്ന് നിനച്ചിയാടാ....
കടല കറി ഡാ ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم