പപ്പട കറി
By : Gracy Madona Tony
10 പപ്പടം ചെറുതായി കീറി വറുത്തത്
കടുക് 1/2 tsp
പെരുംജീരകം 1/4 tsp 
സവോള 1 ചെറുതായി മുറിച്ചത്
പച്ചമുളക ചെറുതായി മുറിച്ചത്
ഇഞ്ചി വെളുത്തുള്ളി അരച്ചത് 1 tsp
2തക്കാളി അരച്ചത്
1 ഉരുളക്കിഴങ്ങു ചെറിയ കഷ്ണങ്ങളാക്കി വറുത്ത് വേപ്പില കുറച്ചു
മല്ലിയില കുറച്ചു
ഓയിൽ ആവിശ്യത്തിന്
മുളകുപൊടി 1 1/2 tsp
മല്ലിപൊടി 2 ട്സപ്
ഗരംമസാല 1/2 tsp
ഉപ്പു ആവിശ്യത്തിന്
മഞ്ഞനാൾപ്പൊടി 1/4 tsp

ഒരു പാനിൽ ഓയിൽ ചൂടായിക്കഴിയുമ്പോൾ കടുകും പെരുംജീരകം പൊട്ടിച്ചു സവോള ഇഞ്ചി വെളുത്തുള്ളി പച്ചമുളകും വേപ്പില വഴറ്റിയ ശേഷം പൊടികൾ ചേർത്ത് പച്ചമണം മാറുമ്പോൾ തക്കാളി അരച്ചതും ഉപ്പും ആവിശ്യത്തിന് വെള്ളവും ചേർത്ത് കുറച്ചുc കുറുകിക്കഴിയുമ്പോൾ പപ്പടവും മല്ലിയിലയും കിഴങ്ങും ചേർത്ത് മാറ്റാം.(പപ്പടം ചേർത്ത് കഴിന്നാൽ കറി തിളപ്പിക്കരുതു)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم