ബ്രോക്കോളി ഉരുളക്കിഴങ്ങ് റോസ്റ്റ്
By: Silpa Ann Chacko‎

ബ്രോക്കോളി- 1 മീഡിയം
ഉരുളക്കിഴങ്ങ്- 2
സവാള - 1
ഇഞ്ചി- 1 ചെറിയ കഷ്ണം
വെളുത്തുള്ളി - 3 അല്ലി
മുളകുപൊടി - അര ടീസ്പൂൺ
മല്ലിപ്പൊടി- 1 ടീസ്പൂൺ
ഗരം മസാല പൊടി- അര ടീസ്പൂൺ
മഞ്ഞൾപ്പൊടി- 1 നുള്ള്
ഉപ്പ് - പാകത്തിന്

പാനിൽ 1 സ്പൂൺ വെജിറ്റബിൾ ഓയിൽ ചൂടാക്കി കടുക് മൂപ്പിക്കുക , അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി അല്പം ഉപ്പു ചേർത്തു വഴറ്റുക. അതിലേക്ക് പൊടികൾ ചേർത്തു മൂപ്പിക്കുക . അതിനു ശേഷം ഉരുളക്കിഴങ്ങു കഷ്ണങ്ങൾ ചേർത്തു അടച്ചു വെച് വേവിക്കുക. പകുതി വേവ് ആകുമ്പോൾ ബ്രോക്കോളി കഷ്ണങ്ങളും കുടി ചേർത്തു ഇളക്കി കൊടുക്കുക. 10 മിനിറ്റ് നു ശേഷം വാങ്ങാം. ചപ്പാത്തിയുടെ കൂടെയോ ചോറിൻറെ കൂടെയോ കഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم