മാങ്ങാപ്പുളി
By: Murali Sudhakaran

പണ്ട് മാങ്ങാക്കാലമായാല്‍ എല്ലാ വീടുകളിലും ഉണ്ടാക്കുന്ന ഒരു കറിയാണ് ഇത്. നൊസ്ററാള്‍ജിക് ആയ ഈ കറി ഞാനിന്നൊന്ന് പരീക്ഷിച്ചു.

ഉണ്ടാക്കുന്ന വിധം
=================
വെളളരിക്ക ചതുരക്കഷണങ്ങളാക്കി നുറുക്കിയത് 1 കപ്, പച്ചമുളക് 4 എണ്ണം, മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍, മുളകുപൊടി 2 ടീസ്പൂണ്‍, പാകത്തിന് ഉപ്പ് ഇവയെല്ലാം കൂടി ഒരു കപ് വെളളമൊഴിച്ച് കുക്കറില്‍ വേവിക്കുക, അതിലേക്ക് നല്ല പുളിയുളള ഇടത്തരം വലിപ്പത്തിലുളള ഒരു പച്ച മാങ്ങ ചെത്തിയിട്ട് വീണ്ടും വേവിക്കുക. (വെളളരിക്ക ഉടയാത്ത പരുവത്തിലേ ആദ്യം വേവിക്കാവൂ‍ ). ഇതിലേക്ക് അര മുറി തേങ്ങ ചിരവിയതും, 1/4 ടീസ്പൂണ്‍ ജീരകവും ചേര്‍ത്ത് അരച്ചത് ഒഴിച്ച് ഒരു തിള വന്നാല്‍ ഇറക്കി വെക്കുക. കടുക്, മുളക്, ഉലുവ, കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ താളിച്ചൊഴിക്കുക. പുളി ക്രമീകരിക്കാന്‍ ഒരു നുളള് പഞ്ചസാരയും ചേര്‍ക്കുക. മാങ്ങാപ്പുളി റെഡി.
പാവയ്ക്കാ മെഴുക്കു പുരട്ടിയും, കടുമാങ്ങാ അച്ചാറും, മാങ്ങാപ്പുളിയുമുണ്ടെന്‍കില്‍ ഉണ്ണുന്ന ചോറിന്‍റെ അളവു പറയണ്ട!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم