മീൻ പീര (Meen Peera)
By : Sree Harish
വളരെ എളുപ്പം ഉണ്ടാക്കാവുന്നതാണ്.ഇതിന്റെ ടേസ്റ്റ് എന്താണെന്നു പറഞ്ഞാൽ പച്ചമുളകിൻറെയും ,കറിവേപ്പിലയുടെയും ,വെളിച്ചെണ്ണയുടെയും ടേസ്റ്റ് മുന്നിൽ നിൽക്കും.ശരിക്കും അയല, മത്തി, ആവോലി തുടങ്ങിയ മീനുകളാണ് നല്ലത്.
ഞാൻ ആവോലിയുടെ ടേസ്റ്റ് ഉള്ള ഒരു മീനാണ് ഉപയോഗിച്ചിരിക്കുന്നത്.2 എണ്ണം (8 പീസ് ).കുടംപുളി 4എണ്ണം കഴുകി അൽപ്പം വെള്ളത്തിൽ ഇട്ട് വെക്കുക . അരമുറി തേങ്ങ ചിരകിയതിൽ രണ്ട് കുഞ്ഞുള്ളി, ഒരു ടേബിൾസ്പൂൺ മുളകുപൊടി,അര ടേബിൾ സ്പൂൺ മല്ലിപ്പൊടി,ഒരു നുള്ള് ഉലുവപ്പൊടി എന്നിവ ചേർത്ത് തരിയായി അരച്ചെടുക്കുക.(പേസ്റ്റ് ആകേണ്ട).വൃത്തിയാക്കിയ മീനിലേക്കു അരപ്പ് ചേർത്ത് കുറച്ചു പച്ചമുളകും കീറിയിട്ട് കുറച്ചു വെള്ളവും പുളിയും ഉപ്പും ചേർത്ത് അടച്ചു വേവിക്കുക.മൂടി തുറന്നു ചെറിയ തീയിൽ ഗ്രേവി വറ്റിച്ചെടുക്കുക.ഇനി ഇതിലേക്ക് മൂന്നുനാലു പച്ചമുളകും കുറച്ചു കറിവേപ്പിലയും ഒന്ന് ചതച്ചെടുത്തത് ചേർക്കുക.കഷ്ണങ്ങൾ ഉടയാതെ ഇളക്കുക.ഇത് ഒന്ന് തണുത്ത ശേഷം ഒരു സ്പൂൺ വെളിച്ചെണ്ണ മുകളിലൂടെ ഒഴിച്ചെടുക്കാം.രുചിയുള്ള മീൻ പീര ..
By : Sree Harish
വളരെ എളുപ്പം ഉണ്ടാക്കാവുന്നതാണ്.ഇതിന്റെ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes