Mixed Fruit Drinks

ചേരുവകള്‍‌
1-മുന്തിരിനീര്- 250 മില്ലി
2-കൈതച്ചക്കനീര്- 250 മില്ലി
3-മധുരനാരങ്ങ അല്ലെങ്കില്‍ മുസംബി നീര്- 250 മില്ലി
4-പഴുത്ത മാങ്ങാച്ചാര്‍- 250 മില്ലി
5-ചെറുനാരങ്ങ നീര് -50 മില്ലി
6-മാങ്ങ ചെറുതായി മുറിച്ചത്‌- കാല്‍ കപ്പ്
7-കൈതച്ചക്ക ചെറുതായി മുറിച്ചത്‌- കാല്‍ കപ്പ്
8-ഓറഞ്ച് അല്ലി പാടയും കുരുവും നീക്കി മുറിച്ചത്‌- കാല്‍ കപ്പ്
9-മുന്തിരിങ്ങ- കുറച്ച്
10-ഐസ് പൊടിച്ചത്- ഒരു ഗ്ലാസ്

പാചകം ചെയ്യുന്ന വിധം‌
ആറു മുതല്‍ ഒന്‍പതു വരെയുള്ള ചേരുവകള്‍ ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. എല്ലാ ജ്യൂസുകളും ഒരുമിച്ച് മിക്സിയിലാക്കി ഐസ് പൊടിച്ചതും ചേര്‍ത്ത് അടിക്കുക.

നാല് ഗ്ലാസ്സുകള്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. തണുത്ത ഗ്ലാസ്സുകളിലേക്ക് തയ്യാറാക്കിയ ജ്യൂസ് ഒഴിക്കുക. മുകളില്‍ തണുപ്പിച്ച പഴക്കഷണങ്ങള്‍ ചേര്‍ത്ത് കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم