Pathiri + Kozhicurry
പത്തിരി

പച്ചരി പൊടിച്ചു വറുത്തത്- അര കിലോ
തിളപ്പിച്ച വെള്ളം- ആവശ്യത്തിനു 
ഉപ്പ്- ആവശ്യത്തിനു
പാചക രീതി
വെള്ളം ഓപ്പതുവെച്ചു തിളക്കുമ്പോള്‍ ഉപ്പ് ഇടുക. ഇതിലേക്ക് അരിപ്പൊടി കുറച്ചു കുറച്ചായി ഇടുക. തുടര്ച്ച യായി ഇളക്കി കൊടുക്കുക. അടുപ്പില്‍ നിന്നും ഇറക്കി വെച്ച് കുറച്ചു തണുക്കാനായി ഒരു തുറന്ന പത്രത്തിലേക്ക് മാറ്റുക.വലിയ ചൂട് മാറി കൈകൊണ്ടു കുഴക്കാന്‍ പരുവം ആകുമ്പോള്‍ മാവിനെ കുഴച്ചു പരുവത്തില്‍ എടുക്കുക. അധികം ലൂസും ആകരുത് അധികം കട്ടിയും ആകാതെ ഇടത്തരം പാകത്തില്‍ ആകണം. (അല്പം വെളിച്ചെണ്ണ കൈയില്‍ പുരട്ടി മാവു കുഴക്കുന്നത് കൈയില്‍ പറ്റിപ്പിടിക്കാതെ ഇരിക്കാന്‍ സഹായിക്കും. കൂടുതല്‍ മാവു മൃദുലം ആക്കുന്നത് പത്തിരി ചുടുമ്പോള്‍ പൊങ്ങി വരാന്‍ സഹായിക്കും.)
മാവു കുഴച്ചു മയപ്പെദുതീ എടുത്തിട്ട് ചെറിയ ഉരുളകള്‍ ആക്കുക. ഈ ഉരുളകള്‍ അറിപ്പോടുയില്‍ മുക്കി കട്ടിയില്ലാതെ പരത്തി എടുക്കുക.
ചപ്പാത്തി കല്ല് അടുപ്പത് വെച്ച് ചൂടാകുമ്പോള്‍ ഇതിലേക്ക് പരത്തി വെച്ചിരിക്കുന്ന പത്തിരി എടുത്തു തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക.

കോഴിക്കറി
********
കോഴി ചെറുതായി നുറുക്കിയത്- 1 കിലോ
മുളക് പൊടി- രണ്ടു സ്പൂണ്‍
മല്ലിപ്പൊടി- മൂന്നു സ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത്-രണ്ടു എണ്ണം
തക്കാളി -രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
തേങ്ങ ചിരകിയത് - ഒരെണ്ണം
മഞ്ഞള്പ്പൊിടി- കാല്‍ ടി സ്പൂണ്‍
പെരുംജീരകം- ഒരു ടി സ്പൂണ്‍
സവാള അരിഞ്ഞത് -രണ്ടു എണ്ണം
വെളുത്തുള്ളി- ഏഴു എട്ടു അല്ലി
ഇഞ്ചി- ഒരിനിച്ചു നീളത്തില്‍ ഉള്ളത്
ഗരം മസാല- ഒരു സ്പൂണ്‍
ചെറിയ ഉള്ളി അഞ്ചെണ്ണം
കുര്മുളക്- ഒരുസ്പൂന്‍
കറിവേപ്പില-ആവശ്യത്തിനു
ഉപ്പ് ആവശ്യത്തിനു
വെളിച്ചെണ്ണ -ആവശ്യത്തിനു
വെള്ളം -ആവശ്യത്തിനു

കോഴി കഷണങ്ങള്‍ ആക്കിയത് കഴുകി വൃത്തിയാക്കി എടുക്കുക.
ഇതിലേക്ക് കാല്‍ സ്പൂണ്‍ മഞ്ഞള്പ്പൊതടിയും,അര സ്പൂണ്‍ മുളകുപൊടിയും കുറച്ചു ഉപ്പും ചേര്ത്ത് ഇളക്കി വെക്കുക.(ഏകദേശം ഒരു മണിക്കൂര്‍)

സവാള വളരെ കനം കുറച്ചു അരിയുക. തക്കാളി നാലായി മുറിച്ചു കഷണങ്ങള്‍ ആക്കുക.
ഇഞ്ചിയും വെളുത്തുള്ളിയും കുരുമുളകും കൂടി ചതച്ചു എടുക്കുക. പേരും ജീരകം പൊടിച്ചതും ഗരം മസാലയും കൂടി ചേര്ത്ത് യോജിപ്പിചെടുക്കുക.
പൊടികളും വെളുത്തുള്ളി കുരുമുളക് ഇഞ്ചി ചതച്ചതും ചുമന്നുള്ളിയും കൂടെ അരച്ച് നല്ല കുഴമ്പ് പരുവത്തില്‍ ആക്കി പകുതി കോഴി കഷണങ്ങളുടെ കൂടെ ചേര്ത്ത് അടുപ്പില്‍ വെച്ച് വേവിക്കുക. ആവശ്യത്തിനു വെള്ളം ചേര്ക്കലണം.( തേങ്ങാപ്പാല്‍ മൂന്നാം പാല്‍/ രണ്ടാം പാല്‍ )
ഇത് തിളച്ചു വരുമ്പോള്‍ തീകുറച്ച് വെച്ച് ചെറു തീയില്‍ വേവിക്കുക, ഒരു തേങ്ങ പിഴിഞ്ഞ് പാല്‍ എടുത്തു ഈ തേങ്ങാപ്പാല്‍ (ഒന്നാം പാല്‍ ) ഒഴിച്ച് വറ്റി ചെടുക്കുക.
അടുപ്പില്‍ നിന്നും മാറി കറിവേപ്പില ഇടുക.
ഒരു ചീനച്ചട്ടിയില്‍ എന്നാ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് സവാള അറിഞ്ഞത് ഇട്ടു ഇളക്കുക. ഇത് നിറം മാറി വരുമ്പോള്‍ തക്കാളിയും ചേര്ത്ത് വഴറ്റുക. വഴന്നു വരുമ്പോള്‍ ഇതിലേക്ക് പാതി വെച്ചിരിക്കുന്ന മസാല അരച്ചത്‌ ചേര്ത്ത് ഇളക്കുക. പച്ച മണം മാറി വരുമ്പോള്‍ കോഴിക്കറി ഇതിലേക്ക് ഇട്ടു ഇളക്കുക. പച്ചമുളകും കീറി ഇടുക. കോഴിക്കറി തയ്യാര്‍

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم