ഉണക്ക ചെമ്മീൻ ചമ്മന്തി
By : Naveen Gireesh
ഉണക്ക ചെമ്മീൻ - 500 ഗ്രാം
തേങ്ങാ - 1 എണ്ണം
ചെറിയ ഉള്ളി - 250 ഗ്രാം
മുളകുപൊടി - 3 സ്പൂൺ
കറിവേപ്പില - 2 തണ്ട്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഈ ചെമ്മീൻ (ചെമ്മീൻ, സ്രാവ് , കൊഴുവ , മാന്തൽ ) മംഗലാപുരത്തുനിന്നുവന്ന ഞങ്ങളുടെ ഉറ്റ സുഹൃത്ത് മുനാഫിന്റെ ഉമ്മയുടെ വകയാണ് . ഉമ്മാക്ക് നന്ദി !
ഉണക്ക ചെമ്മീൻ ഒരു ചീന ചട്ടിയിൽ തീ കുറച്ചു വറുക്കുക . നല്ലതുപോലെ ഇളക്കി കൊടുക്കണം . കരിഞ്ഞു പോകരുത് . നല്ല മൂത്ത മണം വരുമ്പോൾ ഇറക്കി വെക്കുക . ചൂട് കുറച്ചു കുറയുമ്പോൾ ഉണക്ക ചെമീന്റെ വാലും തലയും നുള്ളണം . നല്ല മെനെക്കെടായതുകൊണ്ടു ഞാൻ നുള്ളിയില്ല . സുഹൃത്ത് ജിതിൻ എല്ലാം നല്ലതുപോലെ നുള്ളി വൃത്തിയാക്കി തന്നു . 500 ഗ്രാം ചെമ്മീൻ വൃത്തിയാക്കി കഴിഞ്ഞാൽ 300 ഗ്രാം കിട്ടും . ചെമ്മീൻ ഒത്തിരി തണുത്തു പോകരുത് തണുത്തുപോയാൽ പൊടിക്കാൻ പാടാകും . ചെമ്മീൻ ഒരു ഇടിയനിൽ (മിക്സിയിൽ ) തരി തരിയായി പൊടിച്ചുമാറ്റി വെക്കുക . ഇടിയനിലേക്കു ചെറിയഉള്ളി ഇട്ടു കുറച്ചു ചതക്കണം അതിന്റെ കൂടെ തേങ്ങയും , മുളകുപൊടിയും , വേപ്പിലയും ചേർത്തതിന് ശേഷം ഒന്നുക്കൂടി നല്ലതുപോലെ ചതച്ചെടുക്കണം . എല്ലാം നല്ലതായി ചതഞ്ഞ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ചെമ്മീനും കൂടി ഇട്ടു നല്ലതുപോലെ കൈ കൊണ്ട് തിരുമി യോജിപ്പിക്കുക . ഉപ്പ് ആവശ്യം ഉണ്ടെങ്കിൽ ചേർക്കുക . കാരണം ചെമ്മീനിൽ കുറച്ചു ഉപ്പ് കാണും . നല്ല രുചിയാണ് ഒരു മോര് കാച്ചിയതും കൂടി ഉണ്ടെങ്കിൽ അടിപൊളിയാണ് !!!
N . B . ഞങ്ങൾക്ക് എല്ലാം ഇടിക്കാനും, ചതക്കാനും വലിയ ഒരു ഇടിയൻ ഉണ്ട് . ഇടിയൻ ഇല്ലാത്തവർക്ക് മിക്സിയിൽ ചെയ്യാം . നാട്ടിൽ ഉള്ളവർക്ക് നമ്മുടെ അരകല്ലിലും (അമ്മിക്കല്ല്) ചെയ്യാം . എരുവ് കൂടുതൽ വേണ്ടവർക്ക് കൂടുതൽ മുളകുപൊടി ചേർക്കാം പക്ഷെ ചിലപ്പോൾ രുചി വെത്യാസം വരാൻ സാധ്യത ഉണ്ട് . എരുവ് കൂടുതലായാൽ കൊള്ളില്ല . പല നാട്ടിലെ ആളുകളും പലരീതിയിൽ ആയിരിക്കും ചെയ്യുന്നത് ഇത് എന്റെ പാചക രീതി !

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post