നാടൻ മലബാർ ചിക്കൻ റോസ്റ്റ
By : Sherin Reji
തേങ്ങാപാലിൽ വറ്റിച്ചെടുത്ത ചിക്കൻ റോസ്റ്റും പത്തിരിയും ആഹാ എന്നാ ഒരു കോമ്പിനേഷൻ ആണ്...

ആദ്യം 1 കിലോ ചിക്കനിൽ10 വറ്റൽ മുളകും 1 1/2 ടീ സ്പൂൺ മല്ലിപൊടിയും 1 ടീ സ്പൂൺ കുരുമുളക് പൊടിയും 1/4 ടീ സ്‌പൂൺ മഞ്ഞൾപൊടിയും ഉപ്പും 10 കൊച്ചുള്ളിയും ചേർത്ത് നന്നായി അരച്ച് തിരുമ്മി പിടിപ്പിച്ചു 1 മണിക്കൂർ വെക്കാം...

ഇനി ചീനച്ചട്ടിയിൽ നെയ്യൊഴിച്ചു ചിക്കൻ വറുതെടുക്കാം... അതെ പാത്രത്തിൽ ചിക്കൻ ബ്രൗൺ നിറമാകുമ്പോൾ പാത്രത്തിന്റെ സൈഡിലേക്ക് മാറ്റി വച്ചോ...

ഇനി തീ കുറച്ച് മിച്ചം വന്ന മസാലക്കൂട്ടുകള്‍ ആ നെയ്യില്‍ തന്നെ വഴറ്റുക. തിളപ്പിച്ച വെള്ളം അതിലേക്കൊഴിച്ച് അരിഞ്ഞുവെച്ച വലിയ ഉള്ളിയും പച്ചമുളകും ഇഞ്ചിയും കറി വേപ്പിലയും ഇട്ട് ചെറിയ തീയില്‍ തന്നെ വേവിച്ചെടുക്കാം..

വെള്ളം വറ്റിയാൽ തേങ്ങാപ്പാൽ ചേർത്ത് വാങ്ങി മല്ലിയിലയും ഇടാം.. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم