നാടന്‍ മട്ടന്‍ വരട്ടിയത്
By : Shibu Kumar
ചേരുവകള്‍:

മട്ടന്‍- 1 കിലോ 
സവാള- 2 എണ്ണം
തക്കാളി- 2 എണ്ണം
ഇഞ്ചി- 1 കഷ്ണം
വെളുത്തുള്ളി- 8 അല്ലി
കുരുമുളക് പൊടി- 1 ടീസ്പൂണ്‍
ഗ്രാമ്പൂ- 2 എണ്ണം
ഏലയ്ക്ക- 3 എണ്ണം
കറുവാപ്പട്ട- 2 എണ്ണം
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
മുളകുപൊടി- 2 ടീസ്പൂണ്‍
മല്ലിപ്പൊടി- 2 ടേബിള്‍ സ്പൂണ്‍
ഗരം മസാല- 1 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
വെള്ളം- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
കറിവേപ്പില- 2 തണ്ട്
തേങ്ങാക്കൊത്ത്- 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

മട്ടന്‍ ചെറിയ കഷ്ണങ്ങളാക്കി ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക. ഇത് പാകത്തിന് വെള്ളം ചേര്‍ത്ത് കകുക്കറില്‍ വേവിച്ചെടുക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഗ്രാമ്പൂ, കറുവാപ്പട്ട, കുരുമുളക് എന്നിവ വഴറ്റുക. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിക്കുക. ഇതില്‍ കറിവേപ്പില ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് നല്ലപോലെ വഴറ്റുക. സവാള ഇളം ബ്രൗണ്‍ നിറമായാല്‍ മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇതിലേയ്ക്ക് വേവിച്ച മട്ടന്‍ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ മസാലകള്‍ പിടിച്ച് വെള്ളം വറ്റിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. മറ്റൊരു പാനില്‍ വെളിച്ചെണ്ണ മൂപ്പിച്ച് ഇതില്‍ തേങ്ങാക്കൊത്ത്, കറിവേപ്പില, കുരുമുളക് പൊടി കുറച്ച് സവാള എന്നിവ ചേര്‍ത്ത് നല്ലപോലെ മൂപ്പിച്ച് തയ്യാറാക്കിയ മട്ടനിലേയ്ക്കു ചേര്‍ക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم