ചിക്കന്‍ ഡ്രൈ റോസ്റ്റ് 
By : Lekha Ramakrishnan
1 ചിക്കന്‍ - ഒരു കിലോ 

2 സവാള - 3 എണ്ണം 

3 വെളുത്തുള്ളി - 8 -10 അല്ലി

4 ഇഞ്ചി - വലിയകഷ്ണം

5 തക്കാളി - 3 എണ്ണം

6 പച്ചമുളക് - 5 -6 എണ്ണം

7 മഞ്ഞള്‍ പൊടി - ഒരു സ്പൂണ്‍

8 മല്ലി പൊടി - 2 സ്പൂണ്‍

9 കുരുമുളക് പൊടി - 1 സ്പൂണ്‍

10 തേങ്ങ കൊത്ത് - 10 - 20 കഷണം

11 വേപ്പില രണ്ടു കതിര്‍പ്പ്

12 ഉപ്പ്‌ - ആവശ്യത്തിന്

13 വെളിച്ചെണ്ണ - 4 സ്പൂണ്‍

14 ഉലുവ പൊടി - രണ്ടു നുള്ള്

15 പെരുംജീരകം - അര സ്പൂണ്‍


ചിക്കന്‍ ചെറിയ കഷ്ണങ്ങള്‍ആയി മുറിക്കുക, രണ്ടു മുതല്‍ ,ഏഴ് വരെ , ഉള്ള ചേരുവകള്‍, വെള്ളം ചേര്‍ക്കാതെ , മിക്ക്സിയില്‍ അരക്കുക . വെളിച്ചെണ്ണയില്‍ , പെരുംജീരകം മൂപ്പിച്ച ശേഷം, ഈ അരപ്പ് ചേര്‍ത്ത് ,ഒരു മിനിറ്റ് ഇളക്കുക , ഇതിലേക്ക് ചിക്കനും, നാളികെരക്കൊത്തും,വേപ്പിലയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് , അടച്ചിട്ടു വേവിക്കുക . അടിയില്‍പിടിക്കാതെ ഇടക്കിടെ ഇളക്കികൊടുക്കുക . മസാല ബ്രൌണ്‍ നിറമായിതുടങ്ങുബോള്‍ ‍ കുരുമുളക് പൊടിയും , മല്ലിപൊടിയും, ഉലുവപൊടിയും ചേര്‍ത്ത് ഇളക്കി വീണ്ടും അടച്ചിട്ടു വേവിക്കുക . ചിക്കന്‍ നന്നായി വെന്തു കഴിഞ്ഞാല്‍ ,നന്നായി, ഇളക്കി മോരിയിച്ചു എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم