സോയ ചങ്ക്‌സ് ഉലർത്ത്
By : Aparna Jaison

സോയ ചങ്ക്‌സ് ചൂട് വെള്ളത്തിൽ ഇട്ടു അൽപനേരം വെക്കുക....അത് നന്നായി സോഫ്റ്റ് ആയി കഴിയുമ്പോൾ നന്നായി കഴുകി വാരി വെള്ളം പിഴിഞ്ഞ് കളയുക....അത് ചെറുതീയിൽ പാനിൽ ഇട്ടു ഇളകി വെള്ളം പറ്റിച്ചെടുക്കുക....വെള്ളം പറ്റി വരുമ്പോൾ സ്വല്പം എണ്ണയും മഞ്ഞൾപൊടിയും ഉപ്പും ചേർക്കുക....നന്നായി വെള്ളം പറ്റി എന്ന് തോന്നുമ്പോൾ തീ നിർത്തുക....
ഇനി ആ സോയ ചങ്ക്‌സ് എടുത്ത് മിക്സിയിൽ അടിക്കുക...സെക്കൻഡ്‌സ് മാത്രമേ മിക്സി ഓൺ ആകാൻ പാടുള്ളു...ഇല്ലേൽ കുഴഞ്ഞു പോകും.....ഇനി നിങ്ങൾ എങ്ങനെയാണോ ബീഫ് ഉലർത്തുന്നത് അതെ രീതിയിൽ നിങ്ങളുടെ ടേസ്റ്റിൽ ഇത് പാകം ചെയ്ത എടുക്കാം....ഞാൻ ചെയ്തത്
സവാള,ഇഞ്ചി,വെളുത്തുള്ളി,കറി വേപ്പില, പട്ട, മസാല ഇല ,വറ്റൽ മുളക് etc എല്ലാം കൂടി വഴറ്റി അതിൽ മഞ്ഞൾ പൊടി ,മല്ലിപൊടി,മുളക് പൊടി, കുരുമുളക് പൊടി, പെരുംജീരകം എന്നിവ ചേർത്ത് വഴറ്റി അതിലേക് അടിച്ചു വെച്ച സോയ ചങ്ക്‌സ് ഇട്ടു നന്നായി വഴറ്റിയെടുക്കുക....ആവശ്യത്തിന് ഉപ്പും ചേർക്കണം . നമ്മുടെ സോയ ചങ്ക്‌സ് ഉലർത്തു റെഡി 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم