മിക്സഡ് പുതിന മല്ലി ചട്ണി
By : Antos Maman
ബ്രോസ്റ്റഡ് ചിക്കൻ, ചിക്കൻ ഫ്രൈ, ഷാവായ് എന്നിവയുടെ കൂടെ സൈഡ് ഡിഷ് ആയി ഉപയോഗിക്കാവുന്ന ഒരു ചട്ണി ആണിത് . ഇവിടെ അടുത്തുള്ള ഒരു ബൂഫിയയിൽ കഴിക്കാൻ കേറിയപ്പോഴാണ് ഈ ഐറ്റം ആദ്യമായി കാണുന്നത് കഴിച്ചപാടേ കിച്ചണിൽ കയറി റെസിപി ചോദിച്ചു . ഒരുപക്ഷെ നിങ്ങൾക്ക് അറിയാവുന്ന ചട്ണി ആയിരിക്കും ഇത് എന്തായാലും റെസിപ്പി പിടിച്ചോളൂ

ആവശ്യമുള്ളവ 
തേങ്ങ
മല്ലിയില
പുതിനയില
സവാള
ഇഞ്ചി
പച്ചമുളക്
കറിവേപ്പില
നാരങ്ങ

മല്ലിയില പുതിനയില എന്നിവ നന്നായി കഴുകി വെള്ളം വാർന്ന് പോയശേക്ഷം ചിരകിയ തേങ്ങാ ( ഒരു ഗ്രാം തേങ്ങയ്ക്ക് മല്ലിയിലയും പുതിനയും കൂടി രണ്ട് ഗ്രാം എന്ന കണക്കിന് എടുക്കുക മല്ലിയിലയുടെ രുചി വേണ്ടവർക്ക് മല്ലിയില കൂടുതൽ ചേർക്കാം ,പുതിന രുചി കൂടുതൽ വേണ്ടവർക്ക് അതും ) , പച്ചമുളക് ,അരിഞ്ഞ സവാള , ഒരു ചെറിയ പീസ് ഇഞ്ചി കറിവേപ്പില എന്നിവ ചേർത്ത് ( എരിവ് കൂടുതൽ വേണ്ടവർക്ക് പച്ചമുളക് നല്ലതുപോലെ ചേർക്കാം ) മിക്സിയിൽ നല്ല മഷി പോലെ അരച്ചെടുക്കുക , ആവശ്യത്തിന് ഉപ്പ് ചേർത്ത ശേക്ഷം ഒരു അരിപ്പയിലൂടെ നാരങ്ങാ നീർ ചേർത്ത് കൊടുക്കുക പുളി മുന്നിട്ട് നിൽക്കണം . ഈ ചട്ണി ചൂട് ചിക്കൻ ഫ്രൈയോടൊപ്പം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചോ തണുപ്പിക്കാതെയോ ഉപയോഗിക്കാം ( തണുത്ത ചട്ണി ചൂട് ചിക്കനോടൊപ്പം അടിപൊളിയാണ് കേട്ടോ വെറൈറ്റി ആഗ്രഹിക്കുന്നവർക്ക് മാത്രം ഇത് ട്രൈ ചെയ്യാം )
ഈ ചട്ണിയിൽ കടുക് വറക്കുക എണ്ണ ഒഴിക്കുക എന്നീ സാഹസങ്ങൾ ഒന്നും ചെയ്യേണ്ട കേട്ടോ
എല്ലാവരും ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിക്കുക

1 تعليقات

Our Website is One of the Largest Site Dedicated for Cooking Recipes

إرسال تعليق

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم