വെണ്ടയ്ക്ക മസാല (ഭിണ്ടി മസാല)
By : Gauri Janardhanan
250 ഗ്രാം വെണ്ടയ്ക്ക - കാശുകി വെള്ളം തുടച്ചു ചെറിയ കഷണങ്ങൾ ആക്കുക (അധികം ചെറുതാക്കേണ്ട)
2 വലിയ ഉള്ളി ചെറുതായി മുറിച്ചത് 
അര മുറി തേങ്ങാ ചിരകിയത് 
2 തക്കാളി ചെറുതായി മുറിച്ചത്
2 ടേബിൾ സ്പൂൺ ഓയിൽ (ഏതെങ്കിലും)
1 ചെറിയ സ്പൂൺ ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്
അര teaspoon ജീരകം
അര ടീസ്പൂൺ കടുക്
അര ടീസ്പൂൺ മഞ്ഞൾ
2 ടീസ്പൂൺ ചുവന്ന മുളക് പൊടി
ഉപ്പു ആവശ്യത്തിന്

ആദ്യം ഒരു പാനിൽ ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി അതിൽ വെണ്ടയ്ക്ക ഇളം ചൂവപ്പ്‌ നിറമാകുന്നതു വരെ വഴറ്റി മാറ്റി വെക്കുക . (എന്റെ വറവ് ശരിയായില്ല ചൂവപ്പ്‌ നിറം വന്നില്ല ) നിങ്ങൾ ഉണ്ടാക്കുമ്പോൾ ചൂവപ്പ്‌ നിറം ആകുന്നത് വരെ വഴറ്റുക .

ഇനി അതെ പാനിൽ ബാക്കിയുള്ള 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ജീരകം , കടുക് എന്നിവ ഇട്ടു പൊട്ടുമ്പോൾ ഉള്ളി ഇട്ടു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ അതിലേക്കു തേങ്ങാ, ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, തക്കാളി, മഞ്ഞൾ, ചൂവന്ന മുളകുപൊടി ,ഉപ്പു എന്നിവ ഇട്ടു ശരിക്കു വഴറ്റുക. അതിനു ശേഷം മാറ്റിവച്ച വെണ്ടയ്ക്ക അതില്ലേക്ക് ഇട്ടു ശരിക്കു മിക്സ് ചെയ്തു 2-3 മിനിറ്റ് അടച്ചു വച്ച് വേവിക്കുക ...വെണ്ടയ്ക്ക മസാല തെയ്യാർ ..............ചപ്പാത്തിയുടെ കൂടെ കഴിക്കാം ............വേണമെങ്കിൽ കറിവേപ്പില വറവിന്റെ ഒന്നിച്ചു ചേർക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم